സംസ്ഥാനത്ത് ഒമ്പതു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ഒമ്പതുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരില്‍ നാലുപേര്‍ക്കും…

By :  Editor
Update: 2020-04-08 07:32 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ഒമ്പതുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരില്‍ നാലുപേര്‍ക്കും ആലപ്പുഴയില്‍ രണ്ടുപേര്‍ക്കും പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ച ഒമ്പതുപേരില്‍ നാലുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. രണ്ടുപേര്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയെത്തിയവരാണ്. സമ്പര്‍ക്കം മൂലമാണ് മൂന്നുപേര്‍ക്ക് രോഗം ബാധിച്ചത്.
ഇതുവരെ 345 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 259 പേര്‍ ചികിത്സയിലുണ്ട്. 1,40,474 പേര്‍ നിരീക്ഷണത്തിലുമുണ്ട്. 1,39,725 പേര്‍ വീടുകളിലും 749 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 169 പേരെയാണ് ഇന്നുമാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 11,986 സാമ്പിളുകള്‍ അയച്ചു. 10,906 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി.

Similar News