ചെന്നൈയില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കു കൂടി കൊവിഡ്

ചെന്നൈ; ചെന്നൈയില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈ സര്‍ക്കാര്‍ ആശുപത്രിയിലെയും ഒരു സ്വകാര്യ ആശുപത്രിയിലെയും ഡോക്ടര്‍മാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാരുമായി…

By :  Editor
Update: 2020-04-11 07:22 GMT

ചെന്നൈ; ചെന്നൈയില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈ സര്‍ക്കാര്‍ ആശുപത്രിയിലെയും ഒരു സ്വകാര്യ ആശുപത്രിയിലെയും ഡോക്ടര്‍മാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ എട്ട് ഡോക്ടര്‍മാര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

Similar News