രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 43 മ​ര​ണം; പു​തി​യ 991രോ​ഗി​ക​ള്‍

ന്യൂ​ഡ​ല്‍​ഹി:ഇന്ത്യയിൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോവിഡ് ബാധയെ തുടർന്ന് 43 പേരാണ് മരിച്ചത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 488 ആ​യി ഉ​യ​ര്‍​ന്നു. 991…

By :  Editor
Update: 2020-04-18 07:17 GMT

ന്യൂ​ഡ​ല്‍​ഹി:ഇന്ത്യയിൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോവിഡ് ബാധയെ തുടർന്ന് 43 പേരാണ് മരിച്ചത്.
ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 488 ആ​യി ഉ​യ​ര്‍​ന്നു. 991 പേർക്ക് പുതിയതായി രോഗബാധയും സ്ഥിരീകരിച്ചു.ഇതോടെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 14,378 ആയി.
രാ​ജ്യ​ത്തെ കൊ​റോ​ണ മ​ര​ണ​നി​ര​ക്ക് 3.3 ശ​ത​മാ​ന​മാ​ണെന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലാ​വ് അ​ഗ​ര്‍​വാ​ള്‍ പ​റ​ഞ്ഞു. 75 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ് രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രി​ല്‍ ഭൂ​രി​പ​ക്ഷ​വും. ഈ ​പ്രാ​യ​ക്കാ​രു​ടെ ഇ​ട​യി​ല്‍ 42.2 ശ​ത​മാ​ന​മാ​ണ് മ​ര​ണ​നി​ര​ക്ക്.60 നും 75 ​നും ഇ​ട​യി​ല്‍ പ്രാ​യ​മാ​യ​വ​രു​ടെ മ​ര​ണ​നി​ര​ക്ക് 33.1 ശ​ത​മാ​ന​മാ​ണ്. കൊ​റോ​ണ മ​ര​ണ​ത്തി​ല്‍ 75 ശ​ത​മാ​ന​വും 60 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രി​ലാ​ണ് സം​ഭ​വി​ച്ച​ത്.
12 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 22 ജി​ല്ല​ക​ളി​ല്‍ ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തി​നി​ടെ ഒ​രു കൊ​റോ​ണ കേ​സു​പോ​ലും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Similar News