കോവിഡ് സ്ഥിരീകരിച്ചതില്‍ 80 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രാലയം

ഡൽഹി; രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ 80 ശതമാനം പേരും രോഗലക്ഷണമില്ലാത്തവരെന്ന് ആരോഗ്യമന്ത്രാലയം. ഇവരില്‍ ചിലര്‍ മാത്രം നേരിയ തോതില്‍ രോഗ ലക്ഷണം കാണിക്കുന്നവരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത്…

By :  Editor
Update: 2020-04-20 07:14 GMT

ഡൽഹി; രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ 80 ശതമാനം പേരും രോഗലക്ഷണമില്ലാത്തവരെന്ന് ആരോഗ്യമന്ത്രാലയം. ഇവരില്‍ ചിലര്‍ മാത്രം നേരിയ തോതില്‍ രോഗ ലക്ഷണം കാണിക്കുന്നവരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 543 ആയി. 17,265 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1553 കേസുകളും 36 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 2546 പേര്‍ക്ക് അസുഖം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Similar News