ഡൽഹിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വ്യാപകമായി കോവിഡ് സ്ഥിരീകരിക്കുന്നു

ഡൽഹി; ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വ്യാപകമായി കോവിഡ് സ്ഥിരീകരിക്കുന്നു. രണ്ട് ആശുപത്രികളിലെ 62 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ മലയാളികള്‍ ആണ്. രോഹിണി ബാബ…

By :  Editor
Update: 2020-04-27 03:15 GMT

ഡൽഹി; ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വ്യാപകമായി കോവിഡ് സ്ഥിരീകരിക്കുന്നു. രണ്ട് ആശുപത്രികളിലെ 62 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ മലയാളികള്‍ ആണ്.
രോഹിണി ബാബ സാഹേബ് ആംബേദ്കര്‍ ആശുപത്രിയില്‍ 29ഉം മാക്സ് ആശുപത്രിയിലെ 33ഉം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ മലയാളികള്‍ ആണ്. ഡോക്ടര്‍മാരും നഴ്സുമാരുമാണ് രോഗം സ്ഥിരീകരിച്ചവരില്‍ അധികവും. ഇന്നലെ ജഗ്ജീവന്‍ റാം ആശുപത്രിയിലെ 44 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് വരെ 145 ആരോഗ്യ പ്രവര്‍ത്തകരെയാണ് ക്വാറന്റൈന്‍ ചെയ്തിരിക്കുന്നത്. രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ ആരോഗ്യ ഓഡിറ്റ് നടത്തുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിക്കുന്നത് വലിയ ആശങ്കയോടെയാണ് ഡല്‍ഹി സര്‍ക്കാര്‍ നോക്കികാണുന്നത്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നില്ലെന്ന പരാതി നേരത്തെ മുതല്‍ ഉണ്ടായിരുന്നു. ആവശ്യത്തിന് പി.പി.ഇ കിറ്റുകളോ മറ്റ് സുരക്ഷ ഉപകരണങ്ങളോ ഇല്ലാതെയാണ് പലരും തൊഴിലെടുക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ആരോഗ്യ ഓഡിറ്റ് നടത്തുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പറഞ്ഞു.

Similar News