കോവിഡ് രോഗമുക്തി നേടിയ യുവതിയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു

കണ്ണൂര്‍: കോവിഡ് ഭീതിയ്ക്കിടയിലും കണ്ണൂരില്‍ നിന്നും വീണ്ടും പ്രതീക്ഷയുടെ വാര്‍ത്ത. കോവിഡ് രോഗമുക്തി നേടിയ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലാണ് യുവതി…

By :  Editor
Update: 2020-04-29 09:09 GMT

കണ്ണൂര്‍: കോവിഡ് ഭീതിയ്ക്കിടയിലും കണ്ണൂരില്‍ നിന്നും വീണ്ടും പ്രതീക്ഷയുടെ വാര്‍ത്ത. കോവിഡ് രോഗമുക്തി നേടിയ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലാണ് യുവതി പ്രസവശസ്ത്രക്രിയക്ക് വിധേയമായത്. കോവിഡ് രോഗമുക്തി നേടിയശേഷം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രസവശസ്ത്രക്രിയക്ക് വിധേയമാകുന്ന രണ്ടാമത്തെ യുവതി ആണിത്.

ഉച്ചക്ക് 11.50 നാണ് ശസ്ത്രക്രിയയിലൂടെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇവരെ രാവിലെ 11 മണിയോടെ പ്രത്യേക സുരക്ഷാക്രമീകരണങ്ങളോടെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് മാറ്റിയിരുന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അജിത്തിന്റെ നേതൃത്തില്‍ ഡോ. ബീന ജോര്‍ജ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ സുരി, നേഴ്‌സിങ് ജീവനക്കാരായ ഷില്ലി, ലിസി, അനസ്‌തേഷ്യ ടെക്നിഷ്യന്‍ ശരണ്‍ എന്നിവരാണ് സിസേറിയന്‍ ടീമില്‍ ഉണ്ടായിരുന്നത്. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. മുഹമദിന്റെ നിര്‍ദ്ദേശപ്രകാരം കുഞ്ഞിനെ പിന്നീട് പ്രത്യേകം സജ്ജീകരിച്ച ഐ സിയൂവിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Similar News