കേരളത്തില്‍ വീണ്ടും വ്യാപക റെയിഡുമായി എന്‍.ഐ.എ ; തേജസ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകനടക്കം 3 പേർ കസ്റ്റഡിയില്‍

കേരളത്തില്‍ വീണ്ടും വ്യാപക റെയിഡുമായി ദേശീയ അന്വേഷണ ഏജന്‍സി. ഭീകരവാദബന്ധമുള്ളവരെ പിടികൂടുന്നതിനായി ഇന്നു രാവിലെയാണ് പോലീസിന്റെ സഹായത്തോടെ എന്‍ഐഎ റെയിഡ് ആരംഭിച്ചത്. പരിശോധനക്കൊടുവില്‍ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നു…

By :  Editor
Update: 2020-05-01 10:01 GMT

കേരളത്തില്‍ വീണ്ടും വ്യാപക റെയിഡുമായി ദേശീയ അന്വേഷണ ഏജന്‍സി. ഭീകരവാദബന്ധമുള്ളവരെ പിടികൂടുന്നതിനായി ഇന്നു രാവിലെയാണ് പോലീസിന്റെ സഹായത്തോടെ എന്‍ഐഎ റെയിഡ് ആരംഭിച്ചത്. പരിശോധനക്കൊടുവില്‍ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തു.
തേജസ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് പടച്ചേരി, പെരുവയലില്‍ ബിടെക് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ട്യൂഷന്‍ സ്ഥാപനം നടത്തിയിരുന്ന വിജിത്ത് വിജയന്‍, എല്‍ദോസ് വിത്സന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിജിത്തിനെയും, എല്‍ദോയെയും ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നാണ് സംഘം കസ്റ്റഡിയിലെടുത്തത്. അഭിലാഷിനെ ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണുകളും ലാപ്ടോപുകളും പൊലീസ് പിടിച്ചെടുത്തു.
പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍, താഹ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് നടന്ന റെയ്ഡു അറസ്റ്റും.വരും ദിവസങ്ങളിലും റെയിഡുകള്‍ തുടരുമെന്ന് എന്‍ഐഎ ഉദ്യേഗസ്ഥര്‍ വ്യക്തമാക്കി.

Tags:    

Similar News