ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഇന്നും പ്രത്യേക ട്രെയിന്‍ സര്‍വീസ്
ലോക്ക്ഡൗണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാന്‍ കേരളത്തില്‍ നിന്ന് ഇന്നും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. കേരളം ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് സ്പെഷ്യല്‍…
ലോക്ക്ഡൗണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാന്‍ കേരളത്തില്‍ നിന്ന് ഇന്നും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. കേരളം ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് സ്പെഷ്യല്‍ നോണ്‍ സ്റ്റോപ് ട്രയിനുകള്‍ അനുവദിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി പത്തു മണിയോടെ ആലുവയില്‍നിന്ന് ഭുവനേശ്വറിലേക്ക് ആദ്യ നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ പുറപ്പെട്ടിരുന്നു. ഇന്ന് അഞ്ച് ട്രെയിനുകള്‍ വിടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ആലുവയില്‍ നിന്ന് ബിഹാറിലേക്കും എറണാകുളം സൗത്തില്‍ നിന്ന് ഒഡീഷയിലേക്കും ട്രയിന്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് രണ്ട് ട്രെയിനുകള്‍ സജ്ജമാക്കി. എന്നാല്‍ ഏത് സംസ്ഥാനത്തേക്കാകും യാത്ര എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സ്റ്റേഷനുകളില്‍ നിന്ന് മാത്രമേ സര്‍വീസ് ഉണ്ടാകൂ. എല്ലാസുരക്ഷ മാനദണ്ഡങ്ങളും പാലിക്കുമെന്ന് ഉറപ്പുവരുത്തിയാണ് നോണ്‍ സ്റ്റോപ് ട്രയിനുകള്‍ അനുവദിച്ചിരിക്കുന്നത്.