കോവിഡ്; സാമൂഹിക വ്യാ​പ​ന ഭീ​ഷ​ണി ഒ​ഴി​ഞ്ഞി​ട്ടില്ലെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ കോ​വി​ഡ് വ്യാപനം എന്ന അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു എ​ന്ന് പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജ​ന​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക ജീ​വി​ത​ത്തി​നു ലോക്ക് ഡൗണിലൂടെ…

By :  Editor
Update: 2020-05-02 08:33 GMT

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ കോ​വി​ഡ് വ്യാപനം എന്ന അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു എ​ന്ന് പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജ​ന​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക ജീ​വി​ത​ത്തി​നു ലോക്ക് ഡൗണിലൂടെ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് ന​ന്നാ​യി എ​ന്ന് ബോ​ധ്യ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടി​യ​പ്പോ​ള്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര​ത്തി​ന്‍റെ പൊ​തു മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ ച​ട്ട​ക്കൂ​ടു​ക​ളി​ല്‍ നി​ന്നു​കൊ​ണ്ടാ​കും സം​സ്ഥാ​ന​ത്ത് ഇ​ള​വു​ക​ള്‍ വ​രു​ത്തു​ക. മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശം ഉ​ട​നെ പു​റ​ത്തി​റ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് വ​ലി​യ പ്ര​വാ​സി സ​മൂ​ഹം ഉ​ണ്ട്. അ​വ​രു​ടെ നാ​ട് കൂ​ടി​യാ​ണി​ത്. അ​വ​രെ ഇ​വി​ടേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള സം​വി​ധാ​നം പ​ടി​പ​ടി​യാ​യി ഏ​ര്‍​പ്പെ​ടു​ത്ത​ണം. അ​വ​രെ കൊ​ണ്ടു​വ​രു​മ്പോ​ള്‍ രോ​ഗ വ്യാ​പ​നം ഉണ്ടാകാതിരിക്കാൻ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Similar News