മോട്ടോര്‍ തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

കോവിഡ് 19 ലോക് ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായ മോട്ടോര്‍ തൊഴിലാളികള്‍ക്ക് സൗജന്യ ധനസഹായം നല്‍കുവാന്‍ ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചു. ക്ഷേമനിധി അംഗങ്ങള്‍ക്കാണ് സഹായം ലഭിക്കുക. ബസ്,…

By :  Editor
Update: 2020-05-03 22:25 GMT

കോവിഡ് 19 ലോക് ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായ മോട്ടോര്‍ തൊഴിലാളികള്‍ക്ക് സൗജന്യ ധനസഹായം നല്‍കുവാന്‍ ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചു. ക്ഷേമനിധി അംഗങ്ങള്‍ക്കാണ് സഹായം ലഭിക്കുക. ബസ്, ഗുഡ്‌സ്, ടാക്‌സി, ഓട്ടോ തൊഴിലാളികള്‍ക്ക് യഥാക്രമം 5000, 3500, 2500, 2000 രൂപ നിരക്കിലാണ് ധനസഹായം നല്‍കുക.
1991ലെ ഓട്ടോറിക്ഷ പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് 2000 രൂപയും, 2004ലെ ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് ആയിരം രൂപയും സൗജന്യ ധനസഹായമായി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. അനിശ്ചിതമായി തുടരുന്ന പ്രതിസന്ധി കണക്കിലെടുത്താണ് മുന്‍പ് പ്രഖ്യാപിച്ച തിരിച്ചടയ്‌ക്കേണ്ടാത്ത വായ്പയ്ക്ക് പകരമായി തികച്ചും സൗജന്യ ധന സഹായം പ്രഖ്യാപിച്ചത്.

Tags:    

Similar News