സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19, പത്തുപേര്‍ രോഗമുക്തര്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ചെന്നൈയില്‍നിന്നു വന്ന എറണാകുളം സ്വദേശിക്കാണ്‌ പോസിറ്റീവായത്. ഇയാള്‍ വൃക്കരോഗി കൂടിയാണ്.…

By :  Editor
Update: 2020-05-08 06:09 GMT

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ചെന്നൈയില്‍നിന്നു വന്ന എറണാകുളം സ്വദേശിക്കാണ്‌ പോസിറ്റീവായത്. ഇയാള്‍ വൃക്കരോഗി കൂടിയാണ്. ആകെ 15 പേര്‍ മാത്രമേ ഇപ്പോള്‍ സംസ്ഥാനത്ത് വൈറസ് ബാധ മൂലം ചികിത്സയില്‍ കഴിയുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar News