സംസ്ഥാനത്ത്​ ഇന്ന്​ അഞ്ച്​പേര്‍ക്ക്​ കോവിഡ്​

തിരുവനന്തപുരം. സംസ്ഥാനത്ത്​ ഇന്ന്​ അഞ്ച്​ പേര്‍ക്ക്​ കോവിഡ്​ പോസിറ്റീവ്​ സ്ഥിരീകരിച്ചുവെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത്​ 32കോവിഡ്​ ബാധിതരാണ്​ നിലവിലുള്ളത്​. ഇതില്‍ 23…

By :  Editor
Update: 2020-05-12 06:19 GMT

തിരുവനന്തപുരം. സംസ്ഥാനത്ത്​ ഇന്ന്​ അഞ്ച്​ പേര്‍ക്ക്​ കോവിഡ്​ പോസിറ്റീവ്​ സ്ഥിരീകരിച്ചുവെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത്​ 32കോവിഡ്​ ബാധിതരാണ്​ നിലവിലുള്ളത്​. ഇതില്‍ 23 പേർക്കും കോവിഡ്​ ബാധിച്ചത് വിദേശത്ത്​​ നിന്നാണ്​​. കോവിഡ്​ പ്രതിരോധത്തി​ന്റെ പുതിയ ഘട്ടത്തിലേക്കാണ്​ സംസ്ഥാനം കടക്കുന്നത്​. സമൂഹ വ്യാപനമെന്ന ഭീഷണിയെ തടുത്തുനിര്‍ത്തുകയെന്ന ദൗത്യമാണ്​ നമുക്കുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Similar News