കള്ള് ഷാപ്പുകളുടെ പ്രവര്‍ത്തനം തുടങ്ങി; പകുതിയിടത്തും കള്ള് ഇല്ല

കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ഇളവ് അനുവദിച്ചതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ കളളുഷാപ്പുകള്‍ തുറന്നു. ആവശ്യത്തിന് കള്ളെത്താത്തതിനാല്‍ പകുതിയോളം ഷാപ്പുകള്‍ മാത്രമാണ്…

By :  Editor
Update: 2020-05-12 23:51 GMT

കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ഇളവ് അനുവദിച്ചതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ കളളുഷാപ്പുകള്‍ തുറന്നു. ആവശ്യത്തിന് കള്ളെത്താത്തതിനാല്‍ പകുതിയോളം ഷാപ്പുകള്‍ മാത്രമാണ് തുറന്നത്. കള്ള് ലഭിക്കാത്തതിനാല്‍ തിരുവനന്തപുരം ജില്ലയിലെ ലൈസന്‍സ് ലഭിച്ച നാലു ഷാപ്പുകളും ഇന്ന് തുറക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം.

കള്ള് ഉത്പാദനം കൂടുതലുള്ള പാലക്കാട് ജില്ലയില്‍ ആകെയുള്ള 805 കള്ള് ഷാപ്പുകളില്‍ 530 ഷാപ്പുകളാണ് ഇന്ന് തുറന്നത്. ഭൂരിഭാഗം ഷാപ്പുകളിലും കള്ള് ലഭ്യത കുറവാണ്. പത്തനംതിട്ട ജില്ലയില്‍ കള്ളു ഷാപ്പുകള്‍ ഒന്നും തുറന്നില്ല. കോവിഡ് പ്രതിസന്ധിയില്‍ ഷാപ്പ് ലേലം ജില്ലയില്‍ നടക്കാത്തതിനെ തുടര്‍ന്നാണ് ഷാപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാതെ പോയത്.

Similar News