സംസ്ഥാനത്ത് വ്യാഴാഴ്ച 26 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 26 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ പത്തു പേര്‍ക്കും മലപ്പുറത്ത് അഞ്ച് പേ ര്‍ക്കും പാലക്കാട്, വയനാട് ജില്ലകളില്‍ മൂന്നു…
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 26 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ പത്തു പേര്‍ക്കും മലപ്പുറത്ത് അഞ്ച് പേ ര്‍ക്കും പാലക്കാട്, വയനാട് ജില്ലകളില്‍ മൂന്നു പേര്‍ക്ക് വീതവും കണ്ണൂര്‍ രണ്ടു പേര്‍ക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഒറ്റ ദിവസം ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണിന്ന്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര് വിദേശത്തു നിന്നും രണ്ടു പേര് ചെന്നൈയില്‍ നിന്നും നാലു പേര് മുംബൈയില്‍ നിന്നും ഒരാള്‍ ബംഗളൂരുവില്‍ നിന്നും എത്തിയവരാണ്.