കുന്ദമംഗലത്ത് വന്‍ അഗ്നിബാധ; ബെന്‍സ്​ കാറുകള്‍ കത്തി നശിച്ചു

കോഴിക്കോട്​: കുന്ദമംഗലത്തിനടുത്ത് മുറിയനാലില്‍ ബെന്‍സ്​ വര്‍ക്ക്​ഷോപ്പില്‍ വന്‍തീപ്പിടിത്തം. എട്ട്​ ബെന്‍സ്​ കാറുകള്‍ പൂര്‍ണമായും നാല്​ കാറുകള്‍ ഭാഗികമായും കത്തി നശിച്ചു. ഷോപ്പിനകത്ത യന്ത്രങ്ങളും മറ്റുള്ള സാധന സാമ​ഗ്രികളും…

By :  Editor
Update: 2020-05-16 00:53 GMT

കോഴിക്കോട്​: കുന്ദമംഗലത്തിനടുത്ത് മുറിയനാലില്‍ ബെന്‍സ്​ വര്‍ക്ക്​ഷോപ്പില്‍ വന്‍തീപ്പിടിത്തം. എട്ട്​ ബെന്‍സ്​ കാറുകള്‍ പൂര്‍ണമായും നാല്​ കാറുകള്‍ ഭാഗികമായും കത്തി നശിച്ചു. ഷോപ്പിനകത്ത യന്ത്രങ്ങളും മറ്റുള്ള സാധന സാമ​ഗ്രികളും കത്തി നശിച്ചിട്ടുണ്ട്​.

Full View

കോഴിക്കോട്​ സ്വദേശി ​ജോബി എന്നയാളുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് മോട്ടോഴ്സ് എന്ന മെക്കാനിക്കല്‍ ഷോപ്പിനാണ് ഇന്നു പുലര്‍ച്ചെ 5.45ഓടെ തീപിടിച്ചത്. തീ പിടിച്ചത്​ നാട്ടുകാള്‍ കണ്ട്​ പൊലീസിനെ അറിയിക്കുകയായിരുന്നു.തീ പിടിത്തത്തിന്​ കാരണംഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ്​ പ്രാഥമിക നിഗമനം. വെള്ളിമാടുകുന്ന് അഗ്നി രക്ഷാ സേനയില്‍ നിന്ന്​ മൂന്ന്​ യൂണിറ്റും, നരിക്കുനിയില്‍ നിന്ന്​ രണ്ട്​ യൂണിറ്റും എത്തിയാണ്​ തീയണച്ചത്.

Similar News