റംസാനെ വരവേറ്റുകൊണ്ട് കാസര്‍ഗോഡ് ഈന്തപ്പഴമേള ആരംഭിച്ചു

കാസര്‍ഗോഡ്: റംസാനെ വരവേറ്റുകൊണ്ട് കാസര്‍ഗോഡ് ഈന്തപ്പഴമേള ആരംഭിച്ചു. കാസര്‍ഗോഡ് കറന്തക്കാട്ടുള്ള മൂവിമാക്‌സ് കോംപ്ലക്‌സിലെ കഫെ ഡി-14 ഇല്‍ കോഴിക്കോടന്‍സ് ബേക്കേഴ്‌സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ടേഴ്‌സുമായി സഹകരിച്ചാണ് മേള നടത്തുന്നത്.…

By :  Editor
Update: 2018-05-16 01:31 GMT

കാസര്‍ഗോഡ്: റംസാനെ വരവേറ്റുകൊണ്ട് കാസര്‍ഗോഡ് ഈന്തപ്പഴമേള ആരംഭിച്ചു. കാസര്‍ഗോഡ് കറന്തക്കാട്ടുള്ള മൂവിമാക്‌സ് കോംപ്ലക്‌സിലെ കഫെ ഡി-14 ഇല്‍ കോഴിക്കോടന്‍സ് ബേക്കേഴ്‌സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ടേഴ്‌സുമായി സഹകരിച്ചാണ് മേള നടത്തുന്നത്. സൗദി അറേബ്യ, ഇറാന്‍, ജോര്‍ദ്ദാന്, ഈജിപ്ത്, ഒമാന്‍, യുഎഇ, അള്‍ജീരിയ, ടുണീഷ്യ, ഇറാഖ് തുടങ്ങി 15 ഓളം രാജ്യങ്ങളില്‍ നിന്നുള്ള അമ്പതോളം ഇനം സ്വാദേറിയ ഈന്തപ്പഴങ്ങളാണ് മേളയുടെ പ്രധാന ആകര്‍ഷണം.

കിലോയ്ക്ക് 90 രൂപ മുതല്‍ 6000 രൂപ വരെയുള്ള ഈന്തപ്പഴങ്ങളാണ് വില്‍പ്പനയ്ക്കുള്ളത്. കൂടാതെ ഈന്തപ്പഴം കൊണ്ടുള്ള അച്ചാര്‍, പായസം, ഹല്വ, ചോക്ലേറ്റ് എന്നിവയും ലഭ്യമാണ് . മേള 23 വരെ നീണ്ടുനില്‍ക്കും. മേളയുടെ ലാഭവിഹിതം മെഡിക്കല്‍ കോളജിലെ സാന്ത്വനം ചികിത്സാകേന്ദ്രത്തിന് നല്‍കുമെന്ന് സംഘാടകര്‍ പറഞ്ഞു.

Similar News