കോവിഡ്​ രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ പാലക്കാട് കര്‍ശന നിയന്ത്രണം

പാലക്കാട്​: കോവിഡ്​ രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തിങ്കളാഴ്​ച മുതല്‍ കര്‍ശന നിയന്ത്രണം തുടങ്ങി. തുടര്‍ച്ചയായി കോവിഡ്​ പോസിറ്റീവ്​ കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന്​ സെക്ഷന്‍…

By :  Editor
Update: 2020-05-24 22:26 GMT

പാലക്കാട്​: കോവിഡ്​ രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തിങ്കളാഴ്​ച മുതല്‍ കര്‍ശന നിയന്ത്രണം തുടങ്ങി. തുടര്‍ച്ചയായി കോവിഡ്​ പോസിറ്റീവ്​ കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന്​ സെക്ഷന്‍ 144 ന്റെ അടിസ്​ഥാനത്തിലാണ്​ ജില്ലയില്‍ മേയ്​ 31 വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്​. രോഗപ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നതിനായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന്​ ജില്ല കലക്​ടര്‍ അറിയിച്ചു.

ചൊവ്വാഴ്​ച മുതല്‍ പൊതുപരീക്ഷകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പരീക്ഷ എഴുതാന്‍ തടസമില്ല. പരീക്ഷ, വിവാഹം, ജോലിക്ക് ഹാജരാകല്‍, വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിബന്ധനകളും നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് സാധ്യമാണ്.

Similar News