തിരൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ സഹോദരങ്ങൾക്കു വേട്ടേറ്റു

തിരൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ സഹോദരങ്ങൾക്കു വേട്ടേറ്റു,സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു 2 പേർ കസ്റ്റഡിയിലുണ്ട്. തൃപ്രങ്ങോട് ആനപ്പടി ചെറച്ചം വീട്ടിൽ ഹസൻ (36),…

By :  Editor
Update: 2020-05-26 23:16 GMT

തിരൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ സഹോദരങ്ങൾക്കു വേട്ടേറ്റു,സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു 2 പേർ കസ്റ്റഡിയിലുണ്ട്. തൃപ്രങ്ങോട് ആനപ്പടി ചെറച്ചം വീട്ടിൽ ഹസൻ (36), ഹുസൈൻ (36) എന്നീ ഇരട്ട സഹോദരങ്ങൾക്കാണു വെട്ടേറ്റത്. തൃപ്രങ്ങോട് പരപ്പേരി മച്ചിഞ്ചേരി മുഹമ്മദ് സാഹിലിനെ (26) അറസ്റ്റ് ചെയ്തു. മറ്റ് 7 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആക്രമിക്കപ്പെട്ടവരും അറസ്റ്റിലായവരും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു.സാമ്പത്തിക ഇടപാടും പ്രതികൾ ഉൾപ്പെട്ട മണൽക്കടത്തിനെപ്പറ്റി പൊലീസിനു വിവരം കൈമാറിയതുമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.

Similar News