നിറവ് സീറോ വേസ്റ്റ് മാനേജ്‌മെന്‍റിന് കണ്‍സല്‍ട്ടന്‍സി ഫീസ്; കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടയില്‍ ബഹളം

കോഴിക്കോട്: ഹരിത കേരള മിഷന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് കണ്‍സല്‍ ട്ടന്‍സിയായി നിയമിച്ച നിറവ് സീറോ വേസ്റ്റ് മാനേജ്‌മെന്റ് വേങ്ങേരിയ്ക്ക് പണം നല്‍കുന്നത് സംബന്ധിച്ച്‌ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം.…

By :  Editor
Update: 2020-06-03 00:35 GMT

കോഴിക്കോട്: ഹരിത കേരള മിഷന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് കണ്‍സല്‍ ട്ടന്‍സിയായി നിയമിച്ച നിറവ് സീറോ വേസ്റ്റ് മാനേജ്‌മെന്റ് വേങ്ങേരിയ്ക്ക് പണം നല്‍കുന്നത് സംബന്ധിച്ച്‌ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍ കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് കണ്‍സല്‍ട്ടന്‍സി നടത്തേണ്ടത്. ഇതിനായി ഓരോ മാസവും 1,62,500 രൂപയാണ് കോര്‍പറേഷന്‍ നിറവിന് നല്‍കേണ്ടത്.

നിറവിന്റെ പ്രവര്‍ത്തനം കാര്യക്ഷമല്ലെന്നും ഇത്തരത്തില്‍ ഒരു കണ്‍സള്‍ട്ടന്‍സിയുടെ ആവശ്യമില്ലെന്നും ബിജെപി, യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.വി. ബാബുരാജ് ഇത് തള്ളി. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും നിലവിലെ പ്രവര്‍ത്തനം തുടരുന്നതിന് നിറവിന്റെ സേവനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിനൊടുവില്‍ വോട്ടെടുപ്പിലൂടെ അജണ്ട അംഗീകരിച്ചു.

Tags:    

Similar News