വന്‍ മരങ്ങള്‍ കടപുഴകി വീണു ; നാടുകാണി ചുരത്തില്‍ ഗതാഗത കുരുക്ക്

മലപ്പുറം: കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന മലപ്പുറം നാടുകാണി ചുരത്തില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായെത്തിയ നൂറോളം വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ചുരം പാതയിലെ…

By :  Editor
Update: 2020-06-07 01:29 GMT

മലപ്പുറം: കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന മലപ്പുറം നാടുകാണി ചുരത്തില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായെത്തിയ നൂറോളം വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ചുരം പാതയിലെ തേന്‍പാറ, പോത്തും കുഴി തുടങ്ങിയ സ്ഥലങ്ങിലാന്ന് വന്‍ മരങ്ങള്‍ കടപുഴകി വീണത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. നിലമ്പൂരിൽ നിന്നു അഗ്നി സുരക്ഷ സേനയെത്തി മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തുടങ്ങിയെങ്കിലും 2 മണിക്കൂര്‍ കഴിഞ്ഞിട്ടും പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല

Tags:    

Similar News