സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു ;10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ശനിയാഴ്ച 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ്…

By :  Editor
Update: 2020-06-13 06:53 GMT

സംസ്ഥാനത്ത് ശനിയാഴ്ച 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 8 പേര്‍ക്കും എറണാകുളം ജില്ലയില്‍ 7 പേര്‍ക്കും ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 4 പേര്‍ക്ക് വീതവും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത് . ചികിത്സയിലായിരുന്ന 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Similar News