സംസ്ഥാനത്ത് ഇന്ന് 54 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം; സംസ്ഥാനത്തു ഇന്ന് 54 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ 8 പേർക്കും എറണാകുളത്തും തൃശ്ശൂരും 7 പേർക്കും പാലക്കാട് , കാസർകോഡ് ജില്ലകളിൽ 6…

By :  Editor
Update: 2020-06-14 06:57 GMT

തിരുവനന്തപുരം; സംസ്ഥാനത്തു ഇന്ന് 54 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ 8 പേർക്കും എറണാകുളത്തും തൃശ്ശൂരും 7 പേർക്കും പാലക്കാട് , കാസർകോഡ് ജില്ലകളിൽ 6 പേര്‍ക്കും, തിരുവനന്തപുരം കണ്ണൂർ- 4, കോട്ടയം, മലപ്പുറം- 3, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ രണ്ടു പേർക്കും, കൊല്ലം, വയനാട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് .

3 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 2 പേര്‍ക്കും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഒന്നും തൃശൂര്‍ ജില്ലയിലെ രണ്ടും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,101 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Similar News