പെരിന്തല്‍മണ്ണയിൽ കുറുക്കന്റെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്ക്

പെരിന്തല്‍മണ്ണ: കുറുക്കന്റെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്ക്. ആട് മാടുകളെയും അക്രമിച്ച്‌ മണിക്കൂറുകളോളം പ്രദേശത്ത് പരാക്രമം കാണിച്ച്‌ ഭീതിയിലാഴ്ത്തിയ കുറുക്കനെ നാട്ടുക്കാര്‍ ഓടിക്കുന്നതിനിടെ കുഴഞ്ഞ് വീണ് ചത്തു.…

By :  Editor
Update: 2020-06-19 11:28 GMT

പെരിന്തല്‍മണ്ണ: കുറുക്കന്റെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്ക്. ആട് മാടുകളെയും അക്രമിച്ച്‌ മണിക്കൂറുകളോളം പ്രദേശത്ത് പരാക്രമം കാണിച്ച്‌ ഭീതിയിലാഴ്ത്തിയ കുറുക്കനെ നാട്ടുക്കാര്‍ ഓടിക്കുന്നതിനിടെ കുഴഞ്ഞ് വീണ് ചത്തു. പട്ടിക്കാട്, മണ്ണാര്‍മല, മഖാംപടി എന്നിവിടങ്ങളിലാണ് കുറുക്കന്റെ പരാക്രമം ഉണ്ടായത്.
വെള്ളിയാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയാണ് വീടിനു മുന്നിൽ കളിക്കുകയായിരുന്ന കുട്ടികള്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് കടിയേറ്റത്. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ അക്രമകാരിയായ കുറുക്കനെ ഓടിക്കുന്ന ശ്രമത്തിനിടെ കുറുക്കന്‍ കുഴഞ്ഞ് വീണ്ച്ചത്തു. സംഭവത്തില്‍ ഗുരുതര പരിക്കേറ്റവരെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആവശ്യമായ മരുന്നില്ലെന്ന അധികൃതരുടെ നിര്‍ദേശത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Similar News