കോവിഡ്: എറണാകുളത്ത് പൊതു ഗതാഗത മേഖലയില്‍ കര്‍ശന നിര്‍ദേശവുമായി അധികൃതര്‍

കൊച്ചി; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുഗതാഗത സംവിധാനത്തില്‍ എറണാകുളത്ത് കര്‍ശന നിയന്ത്രണവുമായി അധികൃതര്‍.പൊതു ഗതാഗത സംവിധാനമുപയോഗിച്ച്‌ യാത്ര ചെയ്യുമ്പോള്‍ കോവിഡ് 19 പടരാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്…

By :  Editor
Update: 2020-07-02 07:23 GMT

കൊച്ചി; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുഗതാഗത സംവിധാനത്തില്‍ എറണാകുളത്ത് കര്‍ശന നിയന്ത്രണവുമായി അധികൃതര്‍.പൊതു ഗതാഗത സംവിധാനമുപയോഗിച്ച്‌ യാത്ര ചെയ്യുമ്പോള്‍ കോവിഡ് 19 പടരാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.പൊതു ഗതാഗത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡ്രൈവര്‍മാരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം.പൊതു ഗതാഗത സംവിധാനത്തിലെ കണ്ടക്ടര്‍മാര്‍ മാസ്‌ക്, ഫെയിസ് ഷീള്‍ഡ്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായി ധരിക്കണം. വാഹനങ്ങള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കണം.വാഹനത്തിലെ സീറ്റിന് അനുപാതികമായ യാത്രക്കാരെ മാത്രം കയറ്റുക, നിന്നുള്ള യാത്ര അനുവദനീയമല്ല.പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ യാത്രക്കാരെ ഒരു ഡോറില്‍ കൂടി മാത്രം അകത്തേക്ക് പ്രവേശിപ്പിക്കുകയും രണ്ടാമത്തെ ഡോറിലൂടെ മാത്രം പുറത്തേക്കിറക്കേണ്ടതുമാണ്.
കെഎസ്‌ആര്‍ടിസി, പ്രൈവറ്റ് ബസ്, ഓട്ടോറിക്ഷ, ടാക്‌സി കാര്‍ എന്നിവയില്‍ ഡ്രൈവര്‍മാരെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന മറ ഉണ്ടായിരിക്കണം. 15 ദിവസത്തിനുള്ളില്‍ ഇത് വാഹനങ്ങളില്‍ ഏര്‍പ്പെടുത്തണം.ഈ നിബന്ധനകള്‍ കെഎസ്‌ആര്‍ടിസി ബസുകളില്‍ നടപ്പാക്കുന്നതിന് എല്ലാ ഡിപ്പോ മാനേജര്‍മാരെയും ദുരന്ത നിവാരണ നിമയ പ്രകാരം ചുമതലപ്പെടുത്തിയിട്ടുണ്ട്.

Similar News