സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;സമ്പർക്കം വഴി രോഗം കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ( 3-07-2020 ) 211 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 201 പേർ രോഗമുക്തി നേടി .പിണറായി വിജയൻ ആണ് പത്രസമ്മേളനത്തിൽ ഈ കാര്യം…

By :  Editor
Update: 2020-07-03 07:01 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ( 3-07-2020 ) 211 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 201 പേർ രോഗമുക്തി നേടി .പിണറായി വിജയൻ ആണ് പത്രസമ്മേളനത്തിൽ ഈ കാര്യം അറിയിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 39 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.സമ്പർക്കം വഴി 27 പേർക്ക് രോഗം ബാധിച്ചു.

മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17,പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍ഗോട് 7, ഇടുക്കി 2, വയനാട് 1, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

ആറ് സിഐഎസ്എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും സെക്രട്ടറിയേറ്റിന് പുറത്തുള്‍പ്പെടെ ഡ്യൂട്ടിക്ക് നിന്നിരുന്ന ഒരു പോലീസ് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഗുരുതരമായ സാഹചര്യമാണു ഉള്ളത്.

Similar News