കോവിഡ് രോ​ഗികളുടെ എണ്ണം കൂടിയാല്‍ എറണാകുളം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് ഐ ജി വിജയ് സാഖറെ

കൊച്ചി: എറണാകുളത്ത് കോവിഡ് രോ​ഗികളുടെ എണ്ണം കൂടിയാല്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് ഐ ജി വിജയ് സാഖറെ പറഞ്ഞു. പാലാരിവട്ടത്തുള്ള എല്‍ഐസി ഏജന്റ്, തൃക്കാക്കരയിലെ ഒരു…

By :  Editor
Update: 2020-07-04 09:06 GMT

കൊച്ചി: എറണാകുളത്ത് കോവിഡ് രോ​ഗികളുടെ എണ്ണം കൂടിയാല്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് ഐ ജി വിജയ് സാഖറെ പറഞ്ഞു. പാലാരിവട്ടത്തുള്ള എല്‍ഐസി ഏജന്റ്, തൃക്കാക്കരയിലെ ഒരു വീട്ടമ്മ, ആലുവയിലെ ഓട്ടോ ഡ്രൈവര്‍, പറവൂരിലെ സെമിനാരി വിദ്യാര്‍ത്ഥി, കടവന്ത്ര സ്വദേശിയായ നേവിയിലെ ഒരു ഉദ്യോഗസ്ഥന്‍, കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ ഒരു ആക്രി കച്ചവടക്കാരന്‍ എന്നിവര്‍ക്കാണ് എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇവരില്‍ നിന്നുള്ള പ്രാഥമിക സമ്പ ര്‍ക്ക പട്ടികയില്‍ നിരവധി പേരുണ്ട്.
നാളെ പുലര്‍ച്ചെ മുതല്‍ ജില്ലയില്‍ കര്‍ശന പരിശോധന ഏര്‍‍പ്പെടുത്തും. അമ്പതു എസ്‌ഐമാരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ വ്യാപകമായി പരിശോധന നടത്തുക. കൊച്ചി നഗരത്തിലടക്കം ഉറവിടമറിയാത്ത രോഗികളുണ്ട്.

Similar News