തിരുവനന്തപുരം നഗരം അഗ്നിപര്‍വതത്തിന് മുകളിലെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം:നഗരം അഗ്നിപര്‍വതത്തിന് മുകളിലാണെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും മന്ത്രി കടകംപള‌ളി സുരേന്ദ്രന്‍ പറഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. "സമൂഹവ്യാപനം ഉണ്ടാവില്ലെന്ന് കരുതുന്നില്ല.…

By :  Editor
Update: 2020-07-04 23:05 GMT

തിരുവനന്തപുരം:നഗരം അഗ്നിപര്‍വതത്തിന് മുകളിലാണെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും മന്ത്രി കടകംപള‌ളി സുരേന്ദ്രന്‍ പറഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. "സമൂഹവ്യാപനം ഉണ്ടാവില്ലെന്ന് കരുതുന്നില്ല. ഉണ്ടായാല്‍ മറച്ചുവയ്ക്കില്ല. സര്‍ക്കാര്‍ തന്നെ ആദ്യം പറയും. രോഗം സ്ഥിരീകരിച്ച കുമരിച്ചന്തയിലെ മത്സ്യ വില്പനക്കാരന് കന്യാകുമാരിയുമായി ബന്ധമുണ്ട്. രോഗം സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കല്‍ റെപ്രസെന്റേറ്റീവിന് നിരവധി ഡോക്ടര്‍മാരുമായി ബന്ധമുണ്ട് ഡെലിവറിബോയിക്ക് രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിലെ മുഴുവന്‍ ഭക്ഷണ വിതരണക്കാര്‍ക്കും ആന്റിജന്‍ പരിശോധന രണ്ടുദിവസത്തിനുള്ളില്‍ നടത്തും. ഇന്നും നാളെയും പരിശോധനകള്‍ കൂട്ടും. തലസ്ഥാനത്തെ ആശുപത്രികള്‍ എല്ലാ സാഹചര്യങ്ങള്‍ നേരിടാനും സജ്ജമാണ് "- മന്ത്രി പറഞ്ഞു.

Similar News