കോഴിക്കോട്ട് കര്‍ശന നിയന്ത്രണം; മാസ്‌ക് ധരിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ

കോഴിക്കോട് ; കോഴിക്കോട് ജില്ലയില്‍ ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി പോലീസും ജില്ലാ ഭരണകൂടവും. മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇനി മുതല്‍ പതിനായിരം…

By :  Editor
Update: 2020-07-06 04:18 GMT

Kozhikode: A deserted road during a hartal called by trade unions against various demands in Kozhikode on Wednesday. PTI Photo(PTI4_8_2015_000157A)

കോഴിക്കോട് ; കോഴിക്കോട് ജില്ലയില്‍ ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി പോലീസും ജില്ലാ ഭരണകൂടവും. മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇനി മുതല്‍ പതിനായിരം രൂപ പിഴ ഈടാക്കുമെന്ന് സിറ്റിപോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ് അറിയിച്ചു. ജനങ്ങള്‍ പുറത്തിറങ്ങുന്നത് അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമായി ചുരുക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.ആളുകള്‍ കൂടുതലെത്തുന്ന പാളയം മാര്‍ക്കറ്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ്, മിഠായി തെരുവ് എന്നിവടങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്തിയാല്‍ കടയുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. രാത്രി കര്‍ഫ്യൂ ലംഘിച്ച് പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും നിര്‍ദേശമുണ്ട്.

Similar News