രാജ്യത്ത് ആകെ മരണം ഇരുപത്തിനായിരത്തോട് അടുക്കുന്നു; രോഗികള്‍ ഏഴ് ലക്ഷത്തിലേക്ക്

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വര്‍ധന. ഞായറാഴ്ച 24,248 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 425 പേര്‍ കൂടി മരണമടഞ്ഞു. രാജ്യത്ത് ഇതുവരെ 6,97,413…

By :  Editor
Update: 2020-07-06 04:33 GMT

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വര്‍ധന. ഞായറാഴ്ച 24,248 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 425 പേര്‍ കൂടി മരണമടഞ്ഞു. രാജ്യത്ത് ഇതുവരെ 6,97,413 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19,693 പേര്‍ മരണമടഞ്ഞു.
രോഗബാധിതരില്‍ 4,24,43 പേര്‍ രോഗമുക്തരായി. 2,53,287 പേര്‍ ചികിത്സയില്‍ തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂലായ് അഞ്ചു വരെ 99,69,662 സാമ്പിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 1,80,596 ടെസ്റ്റുകളാണ് നടത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.
ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. നിലവില്‍ അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതായി. റഷ്യയെയാണ് ഇന്ത്യ പിന്തള്ളിയിരിക്കുന്നത്.

Similar News