കോഴിക്കോട്ട് വീണ്ടും സംഘർഷം; യൂത്ത് ലീഗ് പ്രവർത്തകരെ വളഞ്ഞിട്ടു തല്ലി " പി കെ ഫിറോസിന് പരിക്ക്

കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ വീണ്ടും സംഘര്‍ഷം.തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്. പൊലീസ് ജലപീരങ്കിയും കണ്ണീര്‍…

By :  Editor
Update: 2020-07-10 00:27 GMT

കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ വീണ്ടും സംഘര്‍ഷം.തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. കൂടാതെ പ്രവർത്തകരെ വീണ്ടും അടിച്ചോടിക്കുകയായിരുന്നു. പി കെ ഫിറോസിന് പരിക്കേറ്റു.

മുഖ്യമന്ത്രി രാജി വയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. സ്വപ്നക്ക് ഒളിച്ച് കടക്കാൻ വഴി ഒരുക്കിയത് പൊലീസ് ആണ്. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ ആദ്യം രാജി വയ്ക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

Similar News