സാഗര്‍ ചുഴലിക്കാറ്റ് ഭീഷണിയില്‍ കേരളം

തിരുവനന്തപുരം: ഗള്‍ഫ് തീരത്ത് രൂപപ്പെട്ടിരുന്ന ന്യൂനമര്‍ദം ഇന്ത്യന്‍ തീരത്തേക്ക് നീങ്ങി സാഗര്‍ ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ സാഗര്‍ ചുഴലിക്കാറ്റ്…

By :  Editor
Update: 2018-05-18 00:35 GMT

തിരുവനന്തപുരം: ഗള്‍ഫ് തീരത്ത് രൂപപ്പെട്ടിരുന്ന ന്യൂനമര്‍ദം ഇന്ത്യന്‍ തീരത്തേക്ക് നീങ്ങി സാഗര്‍ ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ സാഗര്‍ ചുഴലിക്കാറ്റ് ചെറിയ രീതിയില്‍ ശക്തി പ്രാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.

കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കും ലക്ഷദ്വീപിനുമാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ശക്തമായ കാറ്റ് 90 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്.

അടുത്ത 24 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മത്സ്യബന്ധനത്തിനു പോകുന്നവര്‍ അടുത്ത 48 മണിക്കൂര്‍ സമയത്തേക്ക് ഗള്‍ഫ് ഓഫ് ഏദന്‍ തീരങ്ങളിലും അതിന്റെ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ അറബിക്കടലിന്റെ സമീപ പ്രദേശങ്ങളിലേക്കും പോകാന്‍ പാടില്ല എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Tags:    

Similar News