മതഗ്രന്ഥ വിതരണം: സര്‍ക്കാറിനോട് കസ്റ്റംസ് വിശദീകരണം തേടി

യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ള മതഗ്രന്ഥം വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനോട് കസ്റ്റംസ് വിശദീകരണം തേടി. സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് സമന്‍സ് അയച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ എത്ര തവണ…

By :  Editor
Update: 2020-08-12 04:07 GMT

യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ള മതഗ്രന്ഥം വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനോട് കസ്റ്റംസ് വിശദീകരണം തേടി. സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് സമന്‍സ് അയച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ എത്ര തവണ മതഗ്രന്ഥങ്ങള്‍ കേരളത്തിലേക്ക് എത്തിയെന്ന് അറിയിക്കണമെന്നാണ് കംസ്റ്റസ് ആവശ്യപ്പെട്ടത്. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണറാണ് വിശദീകരണം തേടിയത്. നയതന്ത്ര ബാഗേജ് വഴി വരുന്നത് ക്ലിയറന്‍സിന് വേണ്ടി സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ കൌണ്ടര്‍ സൈന്‍ ചെയ്യണം. ഇത്തരത്തില്‍ മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ടോ, എത്ര തവണ വന്നു എന്നാണ് കസ്റ്റംസ് ചോദിച്ചത്.

യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്യാന്‍ ലഭിച്ചിരുന്നുവെന്ന് മന്ത്രി കെ ടി ജലീല്‍ സമ്മതിച്ചിരുന്നു. ഇത് സംബന്ധിച്ചാണ് കസ്റ്റംസ് ഇപ്പോള്‍ വിശദീകരണം തേടിയിരിക്കുന്നത്.

Tags:    

Similar News