സ്വാദിഷ്ടമായ ബീഫ് റോള്‍
നോമ്പു തുറക്കാന്‍ ഇന്ന് ബീഫ് കൊണ്ടൊരു വിഭവമായാലോ? സ്വാദിഷ്ടമായ ബീഫ് റോള്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം ആവശ്യമുള്ള സാധനങ്ങള്‍: വലിയ ഉള്ളി -മൂന്ന് പച്ചമുളക് -മൂന്ന്…
നോമ്പു തുറക്കാന്‍ ഇന്ന് ബീഫ് കൊണ്ടൊരു വിഭവമായാലോ? സ്വാദിഷ്ടമായ ബീഫ് റോള്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങള്‍:
വലിയ ഉള്ളി -മൂന്ന്
പച്ചമുളക് -മൂന്ന്
വെളുത്തുള്ളി -ഒരുണ്ട
ഇഞ്ചി -ഒരു ചെറിയ കഷണം
മല്ലിചെപ്പ്, പുതിന -ഓരോ തണ്ട് വീതം
എണ്ണ -ആവശ്യത്തിന്
ബിരിയാണിമസാല -1/4 ടീസ്പൂണ്‍
ബ്രഡ് -10 എണ്ണം സൈഡ് കട്ട് ചെയ്തത്
ബ്രഡ് പൊടിച്ചത് -ഒരു കപ്പ്
മുട്ടയുടെ വെള്ള -രണ്ട്
ബീഫ് ഉപ്പും മഞ്ഞളും ഇട്ട് വേവിച്ച് ചെറുതായി ചീകിയെടുക്കുക ( മിക്‌സിയില്‍ ഇട്ട് ജസ്റ്റ് ഒന്നു അടിച്ചാലും മതി)
തയ്യാറാക്കുന്നവിധം
വലിയ ഉള്ളി ചെറുതായി അരിഞ്ഞിട്ട് ഫ്രൈ പാനില്‍ എണ്ണ ഒഴിച്ച് നന്നായി വയറ്റി എടുക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ ചേര്‍ത്ത് ഇളക്കുക. അതിലേക്ക് ആവശ്യത്തിനു ഉപ്പും ബിരിയാണി മസാലയും ചേര്‍ക്കുക. നേരത്തേ ചീകി വെച്ച ബീഫ് ഇതിലേക്ക് മിക്‌സ് ചെയ്യുക. മല്ലിച്ചെപ്പ്, പുതിന കൂടി ചേര്‍ത്ത് അടച്ചു വെക്കുക, ഗ്യാസ് ഓഫ് ചെയ്യുക.
മുട്ടയുടെ വെള്ള ഒരു ബൗളിലെടുത്ത് ഉപ്പും ഒരു നുള്ള് ബിരിയാണി മസാലയും ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു പാത്രത്തില്‍ അല്‍പം വെള്ളമെടുത്ത് ബ്രഡ് അതില്‍ മുക്കി രണ്ട് കൈവെള്ളയിലും വെച്ച് നന്നായി പ്രസ്സ് ചെയ്യുക. നേരത്തേ ഉണ്ടാക്കി വെച്ച മസാലക്കൂട്ട് ഒരു സ്പൂണ്‍ ഇതില്‍ വെച്ച് ബ്രഡില്‍ ഉരുട്ടിയെടുക്കുക. മുട്ടവെള്ളയില്‍ മുക്കിയെടുത്ത് ബ്രഡ് പൊടിയില്‍ റോള്‍ ചെയ്യുക. എണ്ണയില്‍ പൊരിച്ചെടുക്കുക.രുചികരമായ ബീഫ് റോള്‍ തയ്യാര്‍.