മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തു. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്നും മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്.…

By :  Editor
Update: 2020-09-11 09:01 GMT

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തു. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്നും മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. വെള്ളിയാഴ്ച രാവിലെ കൊച്ചിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവിയാണ് കെടി ജലീലിന്‍്റെ മൊഴിയെടുത്ത കാര്യം സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ട് കെടി ജലീല്‍ ആലുവയില്‍ എത്തിയിരുന്നു. ഇന്ന് രാവിലെയാണ് എന്‍ഫോഴ്സ്മെന്‍്റ ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരെത്തി മന്ത്രിയെ നേരില്‍ കണ്ടത്. 3 മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലാണ് നടന്നത്. ഔദ്യോഗിക വാഹനത്തിനു പകരം സ്വകാര്യ വാഹനത്തിലാണ് അദ്ദേഹം ഇഡിയുടെ ഓഫീസിലെത്തിയത്.ഉച്ചയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി മന്ത്രി മലപ്പുറത്തേക്ക് പോയി. മന്ത്രിയില്‍നിന്നും പ്രാഥമികമായ വിവരങ്ങള്‍ ശേഖരിച്ചെന്നും ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ ഇനിയും വിളിച്ചു വരുത്തുമെന്നും ഇഡി അധികൃതര്‍ പറഞ്ഞു.

Tags:    

Similar News