മലബാറിന്റെ സ്വന്തം മുട്ടമാല
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ തനത് വിഭവമാണ് മുട്ടമാല. ഇവിടങ്ങളില്‍ നോമ്പ് തുറയ്ക്ക് ഒഴിച്ചുകൂടാനാകാത്തതുമായ ഒരു വിഭവവുമാണ് മുട്ടമാല. ചേരുവകള്‍: കോഴിമുട്ട 20 എണ്ണം പഞ്ചസാര :…
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ തനത് വിഭവമാണ് മുട്ടമാല. ഇവിടങ്ങളില്‍ നോമ്പ് തുറയ്ക്ക് ഒഴിച്ചുകൂടാനാകാത്തതുമായ ഒരു വിഭവവുമാണ് മുട്ടമാല.
ചേരുവകള്‍:
കോഴിമുട്ട 20 എണ്ണം
പഞ്ചസാര : അരക്കിലോ
തയാറാക്കുന്ന വിധം
കോഴി മുട്ടയുടെ മഞ്ഞ മാത്രം തിരിച്ചെടുത്തു നന്നായി അടിച്ചെടുത്ത ശേഷം ഒരു മുട്ടത്തോടില്‍ ചെരിയ ഒരു ദ്വാരമിട്ടു അതില്‍ ഈ മിശ്രിതം നിറയ്ക്കുക. പഞ്ചസാര ആവശ്യത്തിന് വെള്ളമൊഴിച്ച് അടുപ്പില്‍ വയ്ക്കുക. തിളച്ചുകൊണ്ടിരിക്കുന്ന പഞ്ചസാരപ്പാനിയില്‍ മുട്ടമഞ്ഞ നിറച്ച തോട് വട്ടത്തില്‍ കറക്കി ഒഴിച്ചു വറുത്തു കോരുക. മുട്ടത്തോടിന് പകരം ചെറിയ സുഷിരങ്ങളുള്ള തവിയോ പാത്രമോ ഉപയോഗിക്കാം. പേപ്പര്‍ ഗ്ലാസിന്റെ അടിയില്‍ സുഷിരമുണ്ടാക്കിയും ഉപയോഗിക്കാം