ഓണ്‍ലൈനായി ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഉടമ അറിയാതെ മൂന്ന് തവണ പണം നഷ്ടമായി

കാസര്‍ഗോഡ്: കാസര്‍ഗോഡ് മെറ്റ് ലൈഫ് ഇന്‍ഷുറന്‍സ് മാനേജരും തളങ്കര സ്വദേശിയുമായ അബ്ദുല്ല പടിഞ്ഞാറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും മൂന്നുതവണകളായി പണം പിന്‍വലിച്ചു. ഇന്‍ഡസ് ബാങ്ക് കാസര്‍ഗോഡ് ശാഖയിലെ…

By :  Editor
Update: 2018-05-23 01:30 GMT

കാസര്‍ഗോഡ്: കാസര്‍ഗോഡ് മെറ്റ് ലൈഫ് ഇന്‍ഷുറന്‍സ് മാനേജരും തളങ്കര സ്വദേശിയുമായ അബ്ദുല്ല പടിഞ്ഞാറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും മൂന്നുതവണകളായി പണം പിന്‍വലിച്ചു. ഇന്‍ഡസ് ബാങ്ക് കാസര്‍ഗോഡ് ശാഖയിലെ എസ്.ബി. അക്കൗണ്ടില്‍ നിക്ഷേപിച്ച 3000 രൂപയോളമാണ് ഉടമ അറിയാതെ പണം നഷ്ടപ്പെട്ടത്.

ഞായറാഴ്ച്ച രാത്രിയോടെ ഓണ്‍ലൈന്‍ വഴി 696 രൂപയുടെ സാധനങ്ങള്‍ വാങ്ങിയതായി അബ്ദുല്ലയുടെ ഫോണിലേക്ക് സന്ദേശം വന്നത്. രാത്രിയായതിനാല്‍ ബാങ്കില്‍ വിവരമറിയിക്കാന്‍ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ എട്ടോടെ വീണ്ടും 1832 രൂപയുടെ സാധനങ്ങള്‍ വാങ്ങിയതായും അരമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും 366 രൂപ 40 പൈസയുടെ സാധനങ്ങള്‍ വാങ്ങിയതായും സന്ദേശം വന്നു. അബ്ദുല്ല ഉടന്‍ തന്നെ ബാങ്കില്‍ എത്തി കാര്യങ്ങള്‍ ധരിപ്പിച്ചു. താനറിയാതെ സ്വന്തം അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതോടെ അക്കൗണ്ട് ഉടന്‍ ബ്ലോക്ക് ചെയ്ുകയയായിരുന്നു.് പൊലീസില്‍ പരാതി നല്‍കി.

വ്യാജ കോഡ് ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും പണം തട്ടുന്ന സംഘമാണ് ഇതിന്റെ പിന്നിലെന്ന് സംശയിക്കുന്നതായി പ്രിന്‍സിപ്പല്‍ എസ്.ഐ.പി. അജിത്കുമാര്‍ പറഞ്ഞു. കേസെടുത്ത് അന്വേഷണം തുടങ്ങി.

Similar News