ലോകകപ്പില്‍ അര്‍ജന്റീനയുടെ വല കാക്കാന്‍ സെര്‍ജിയോ റൊമേറോയ്ക്ക് പകരം നാഹുവല്‍ ഗുസ്മാന്‍
ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ ആരാധകരുടെ പ്രിയ ടീമിലെ അര്‍ജന്റീനിയന്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോ ഇത്തവണ ലോകകപ്പില്‍ കളിക്കില്ല. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോദികമായി അറിയിച്ചത്.…
ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ ആരാധകരുടെ പ്രിയ ടീമിലെ അര്‍ജന്റീനിയന്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോ ഇത്തവണ ലോകകപ്പില്‍ കളിക്കില്ല. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോദികമായി അറിയിച്ചത്.
കാല്‍മുട്ടിനേറ്റ പരുക്ക് കാരണമാണ് റൊമേറോയ്ക്ക് അവസരം നഷ്ടമായത്. ഇതോടെ പകരക്കാരനായ നാഹുവല്‍ ഗുസ്മാന്‍ അര്‍ജന്റീനയുടെ ഗോള്‍ വല കാക്കും. മെക്‌സിക്കന്‍ ക്ലബ്ബായ ടൈഗ്രസിന്റെ ഗോള്‍ കീപ്പറാണ് ഗുസ്മാന്‍. 94 മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളിച്ച താരം 2014ല്‍ ബ്രസീല്‍ ലോകകപ്പിലെ മിന്നും പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
പ്രതിരോധം ആയുധമാക്കിയ ശൈലിയാണ് ഇത്തവണ അര്‍ജന്റീന ലോകകപ്പിനായി കരുതിവെച്ചിരുന്നത്. എന്നാല്‍ പരുക്ക് കാരണം റൊമേറോ പിന്മാറിയതോടെ ഇത്തവണ ടീമിന്റെ ഗോള്‍ കീപ്പിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ദുര്‍ബലമായി മാറി. ക്രൊയേഷ്യ, ഐസ്‌ലാന്‍ഡ്, നൈജീരിയ എന്നിവരോടൊപ്പം ഗ്രൂപ്പ് ഡിയിലാണ് അര്‍ജന്റീന. ജൂണ്‍ 16 ന് ഐസ്‌ലാന്‍ഡുമായാണ് അവരുടെ ആദ്യ മത്സരം.