ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് പ്രചരണപരിപാടിയില്‍ ഇന്ന് കെഎം മാണിയും

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിന്റെ പ്രചരണപരിപാടിയില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും. മലപ്പുറത്തും വേങ്ങരയിലും പ്രചരണത്തിന് പോയിരുന്നുവെങ്കിലും അത് ലീഗുമായുള്ള ബന്ധത്തിന്റെ ഭാഗമാണെന്നായിരുന്നു അന്ന്…

By :  Editor
Update: 2018-05-24 00:16 GMT

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിന്റെ പ്രചരണപരിപാടിയില്‍ കെഎം മാണി ഇന്ന് പങ്കെടുക്കും. മലപ്പുറത്തും വേങ്ങരയിലും പ്രചരണത്തിന് പോയിരുന്നുവെങ്കിലും അത് ലീഗുമായുള്ള ബന്ധത്തിന്റെ ഭാഗമാണെന്നായിരുന്നു അന്ന് മാണിയുടെ വിശദീകരണം.

യുഡിഎഫിലേക്ക് തിരികെയില്ലെന്ന് ആവര്‍ത്തിച്ചിരുന്ന കെഎം മാണി ഇന്ന് പഴയ പ്രഖ്യാപനങ്ങള്‍ മറന്ന് ഇന്നു വീണ്ടും ആ വേദിയിലെത്തും. ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് ഡി വിജയകുമാറിന് വേണ്ടി കെഎം മാണി പ്രസംഗിക്കുന്നത്.

നിലവില്‍ യുഡിഎഫിനുള്ള പിന്തുണ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും കൂടെയുള്ള വിശ്വസ്തരുടെയും പിജെ ജോസഫിന്റെയും സമ്മര്‍ദം കെഎം മാണിയെ തിരിച്ച് യുഡിഎഫില്‍ തന്നെ എത്തിക്കുമെന്ന കാര്യം വ്യക്തമാണ്.

Tags:    

Similar News