ഫ്രഞ്ച് ഓപ്പണ്‍: സെറീന വില്യംസിന്റെ എതിരാളിയായി ക്രിസ്റ്റിന പ്ലിസ്കോവ
പാരീസ്: മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ ചെക്ക് താരം ക്രിസ്റ്റിന പ്ലിസ്കോവയെ നേരിടും. പ്രസവാവധിക്കായി ടെന്നീസില്‍ നിന്നു മാറിനിന്ന…
By : Editor
Update: 2018-05-24 23:36 GMT
പാരീസ്: മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ ചെക്ക് താരം ക്രിസ്റ്റിന പ്ലിസ്കോവയെ നേരിടും. പ്രസവാവധിക്കായി ടെന്നീസില്‍ നിന്നു മാറിനിന്ന ശേഷമുള്ള സെറീനയുടെ ആദ്യ ഗ്രാന്‍ഡ് സ്ലാം പോരാട്ടമാണ് പാരീസില്‍ നടക്കാന്‍ പോകുന്നത്.
ഈ മാസം 27 മുതല്‍ ജൂണ്‍ 10 വരെ റോളംഗ് ഗാരോ യിലെ ക്ലേ കോര്‍ട്ടില്‍ നടക്കുന്ന മത്സരത്തില്‍ സെറീനയ്ക്കു പക്ഷെ സീഡിംഗ് ഇല്ല. സെറീന മൂന്നു തവണ റോളംഗ് ഗാരോയില്‍ ചാമ്പ്യനായിട്ടുണ്ട്.