ആരോഗ്യകരമായ ഗോതമ്പ് നൂഡില്‍സ്
ന്യൂഡില്‍സ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരമാണ് .എന്നാല്‍ കടയില്‍ നിന്നും വാങ്ങുന്ന വിവിധ ബ്രാന്‍ഡ് ന്യൂഡില്‍സ് ,സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിനു ദോഷകരമാകാന്‍ ഇടയുണ്ട്.ന്യൂഡില്‍സ് നമുക്ക് വീട്ടില്‍…
ന്യൂഡില്‍സ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരമാണ് .എന്നാല്‍ കടയില്‍ നിന്നും വാങ്ങുന്ന വിവിധ ബ്രാന്‍ഡ് ന്യൂഡില്‍സ് ,സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിനു ദോഷകരമാകാന്‍ ഇടയുണ്ട്.ന്യൂഡില്‍സ് നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിഞ്ഞാലോ?അതിനായുള്ള റെസിപിയാണ് താഴെ കൊടുത്തിരിക്കുന്നത് .ശ്രമിച്ചു നോക്കൂ !!!
ആവശ്യമായ സാധനങ്ങള്‍ :
1. ഗോതമ്പു പൊടി വറുത്തത് ഒരു നാഴി
2. ഉപ്പ് ആവശ്യത്തിന്
ഉപ്പിട്ട തിളപ്പിച്ച വെള്ളം പൊടിയിലേക് ഒഴിച്ചു ഇടിയപ്പത്തിന്റെ പരുവത്തില്‍ മാവ് കുഴച്ചെടുത്ത് ഇടിയപ്പത്തട്ടിലേക് നീളത്തില്‍ പീച്ചി എടുക്കുക ശേഷം അഞ്ചു മിനുറ്റ് ആവി കേറിക്കഴിഞ്ഞാല്‍ ,തണുത്ത വെള്ളത്തിലേക്കു മാറ്റുക .കട്ട ആകാതിരിക്കാന്‍ വേണ്ടിയാണു ഇങ്ങനെ ചെയുന്നത് പിന്നീട് മസാലകൂട്ട് റെഡി ആക്കാം
മാസാലക്ക് :
1.വെജിറ്റബ്ള്‍സ് കട്ട് ചെയ്തത് -2കപ്പ് .
2.സവാള അരിഞ്ഞത് -1 .
3.ഇഞ്ചി ,വെളുത്തുള്ളി ,പച്ച മുളക് ചെറുതായി അരിഞ്ഞത് -3ടീസ്പൂണ്‍
4.മഞ്ഞള്‍ പൊടി ,ഗരം മസാല അര ടീസ്പൂണ്‍ .
5.ചിക്കന്‍ മസാല പൊടി 2ടീസ്പൂണ്‍ .
6.ഉപ്പ് ആവശ്യത്തിന് .
7.ഓയില്‍ ആവശ്യത്തിന് .
8.മുളക് പൊടി 1ടീസ്പൂണ്‍ .
തയ്യാറാക്കേണ്ട വിധം
ആദ്യം ഒരു പാനില്‍ ഓയില്‍ ചൂടാക്കി സവാള വഴറ്റി അതിലേക് ജിന്‍ജര്‍ ,വെളുത്തുള്ളി പേസ്റ്റ് വഴറ്റുക ,അത് കഴിഞ് കട്ട് ചെയ്ത വെജിറ്റബ്ള്‍സ്,വെജിറ്റബ്ള്‍സ് എല്ലാം ആഡ് ചെയണം ,വെന്ത് കഴിഞ്ഞാല്‍ ന്യൂഡില്‍സ് അരിപ്പയിലേക് ഊറ്റി മസാലയിലേക് ചേര്‍ത് നന്നായി മിക്‌സ് ചെയ്ത് കഴിഞ്ഞാല്‍ ഹോം മൈഡ് ന്യൂഡില്‍സ് റെഡി