വാട്സ് ആപില്‍ ഗുരുതര സുരക്ഷാ വീഴ്ച്ച ; മുന്നറിയിപ്പുമായി സിഇആര്‍ടി

വാട്സ് ആപില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയെന്ന മുന്നറിയിപ്പുമായി സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ സിഇആര്‍ടി. ആന്‍ഡ്രോയിഡ് വെര്‍ഷന്‍ 2.21.4.18ലും ഐഒഎസ് വെര്‍ഷന്‍ 2.21.32ലുമാണ് പ്രശ്നങ്ങള്‍ കണ്ടെത്തിയതെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍…

By :  Editor
Update: 2021-04-17 06:21 GMT

വാട്സ് ആപില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയെന്ന മുന്നറിയിപ്പുമായി സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ സിഇആര്‍ടി. ആന്‍ഡ്രോയിഡ് വെര്‍ഷന്‍ 2.21.4.18ലും ഐഒഎസ് വെര്‍ഷന്‍ 2.21.32ലുമാണ് പ്രശ്നങ്ങള്‍ കണ്ടെത്തിയതെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി) വ്യക്തമാക്കി.

ഈ സുരക്ഷാ വീഴ്ച ഉപയോഗിച്ച്‌ ഹാകര്‍മാര്‍ക്ക് വാട്സ്‌ആപ് സെക്യൂരിറ്റി കോഡുകള്‍ ഹാക് ചെയ്യാന്‍ കഴിയുമെന്നും ഇതിലൂടെ വിവരങ്ങള്‍ ചോര്‍ത്തുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.കാഷെ കോണ്‍ഫിഗറേഷന്‍ പ്രശ്നങ്ങള്‍ കാരണമാണ് ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ചകള്‍ സംഭവിക്കുന്നതെന്നും ഏജന്‍സി വ്യക്തമാക്കുന്നു. വാട്സ്‌ആപ് ഉപഭോക്താക്കള്‍ ഉടന്‍തന്നെ പുതിയ വെര്‍ഷനിലേക്ക് അപ്ഡേഷന്‍ നടത്തണമെന്നും സിഇആര്‍ടി നിര്‍ദേശിക്കുന്നു.

Tags:    

Similar News