അപരിചിത വീഡിയോ കോള്‍ എടുത്താല്‍ കാണുക നഗ്നത; സ്ക്രീൻ ഷോട്ട് കാണിച്ച് ഭീഷണി! സൂക്ഷിക്കുക " പുതിയ രീതിയുമായി തട്ടിപ്പുകാർ
EVENING KERALA NEWS | അപരിചിത നമ്പറുകളിൽനിന്നുള്ള വിഡിയോ കോൾ എടുക്കരുതെന്നു സൈബർ പൊലീസ് മുന്നറിയിപ്പു നൽകി. വാട്സാപ്, ഫെയ്സ്ബുക് മെസഞ്ചർ വിഡിയോ കോളിൽ നഗ്നദൃശ്യം കാണിച്ച്…
EVENING KERALA NEWS | അപരിചിത നമ്പറുകളിൽനിന്നുള്ള വിഡിയോ കോൾ എടുക്കരുതെന്നു സൈബർ പൊലീസ് മുന്നറിയിപ്പു നൽകി. വാട്സാപ്, ഫെയ്സ്ബുക് മെസഞ്ചർ വിഡിയോ കോളിൽ നഗ്നദൃശ്യം കാണിച്ച് ചാറ്റുകൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്നെന്ന പരാതികൾ വരുന്നതിനിടെയാണ് മുന്നറിയിപ്പ്.
വിഡിയോ കോളിലൂടെ നഗ്‌നദൃശ്യം കാട്ടുകയും ഇര അതു കാണുന്നതടക്കമുള്ള സ്‌ക്രീന്‍ ഷോട്ടുകളോ വിഡിയോയോ പകര്‍ത്തുകയുമാണു തട്ടിപ്പുകാര്‍ ചെയ്യുന്നത്. സ്ത്രീയാണ് ഇരയെങ്കില്‍ പുരുഷന്റെ ദൃശ്യമാണു കാണിക്കുക പുരുഷനെയാണു ലക്ഷ്യമിടുന്നതെങ്കില്‍ തിരിച്ചും. ഇതിന് ശേഷം വീഡിയോ കോളില്‍ നഗ്നത കണ്ടു രസിച്ചുവെന്ന് വരുത്തി തീര്‍ക്കും. പിന്നെ ബ്ലാക് മെയിലിംഗും. സ്ക്രീൻഷോട്ട് ഇരയ്ക്കുതന്നെ അയച്ചുകൊടുത്തു പണം ആവശ്യപ്പെടും. നാണക്കേടോർത്തു പണം കൊടുത്താൽ കൂടുതൽ പണം വേണമെന്ന ആവശ്യമുയരും. പണം നൽകാൻ വിസമ്മതിച്ചാൽ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വാട്സാപ്പിലേക്കോ ഫെയ്സ്ബുക് മെസഞ്ചറിലേക്കോ ദൃശ്യങ്ങൾ അയച്ചുകൊടുക്കും തുടർച്ചയായി പണം നൽകിയ ശേഷമാണു പലരും പരാതി നൽകുന്നതെന്ന് പൊലീസ് പറയുന്നു. ആളുകളെ വ്യക്തമായി മനസ്സിലാക്കിയാണ് ഇരകളെ കണ്ടെത്തുന്നത്. ഫേസ്‌ബുക് പ്രൊഫൈല്‍ സുഹൃത്തുക്കള്‍ക്കു മാത്രം കാണാവുന്ന തരത്തില്‍ ലോക്ക് ചെയ്യുക. തട്ടിപ്പുകാര്‍ പണം ആവശ്യപ്പെട്ടാല്‍ നല്‍കരുത് എന്ന നിര്‍ദ്ദേശവും പൊലീസ് മുന്നോട്ടു വയ്ക്കുന്നു.