ഗൂഗിള്‍ ഫോട്ടോസ് പ്ലാറ്റ്ഫോം നല്കുന്ന അണ്‍ലിമിറ്റഡ് ഫ്രീ ബാക്ക്അപ്പ് അവസാനിപ്പിക്കുന്നു ; ഉയർന്ന സ്റ്റോറേജ് ആവശ്യമെങ്കിൽ ഇനി മുതൽ പണം കൊടുത്ത് സ്പേസ് വാങ്ങേണ്ടി വരും
ഗൂഗിള്‍ ഫോട്ടോസ് പ്ലാറ്റ്ഫോം നല്കുന്ന അണ്‍ലിമിറ്റഡ് ഫ്രീ ബാക്ക്അപ്പ് മെയ് 31-ഓടെ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ഗൂഗിള്‍ എന്നാണ് സൂചന.അണ്‍ലിമിറ്റഡ് ഫ്രീ ബാക്ക്അപ്പ് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ…
ഗൂഗിള്‍ ഫോട്ടോസ് പ്ലാറ്റ്ഫോം നല്കുന്ന അണ്‍ലിമിറ്റഡ് ഫ്രീ ബാക്ക്അപ്പ് മെയ് 31-ഓടെ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ഗൂഗിള്‍ എന്നാണ് സൂചന.അണ്‍ലിമിറ്റഡ് ഫ്രീ ബാക്ക്അപ്പ് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. ഇത് അനുസരിച്ച് ജൂൺ ഒന്ന് മുതൽ ഗൂഗിൾ ഫോട്ടോസും ഗൂഗിൾ അനുവദിച്ചിട്ടുള്ള 15 ജി.ബി. ഫ്രീ സ്റ്റോറേജിന്റെ ഭാഗമാകും. ഉയർന്ന സ്റ്റോറേജ് ആവശ്യമാണെങ്കിൽ ഇനി മുതൽ പണം കൊടുത്ത് സ്പേസ് വാങ്ങേണ്ടി വരും. 100 ജി.ബി. സ്പേസിന് 130 രൂപയും 200 ജി.ബി. സ്പേസിന് 210 രൂപയുമായിരിക്കും ഈടാക്കുകയെന്നാണ് പ്രാഥമിക വിവരങ്ങള്‍. എന്നാല്‍, ഗൂഗിള്‍ പുറത്തിറക്കിയിട്ടുള്ള ഫോണുകളില്‍ ഈ പരിധി ബാധകമാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗൂഗിള്‍ ഡിഫോള്‍ട്ടായി അനുവദിച്ചിട്ടുള്ള 15 ജി.ബി. പരിധി ഗൂഗിള്‍ ഫോട്ടോസിന് ബാധകമായിരുന്നില്ല. അതിനാല്‍ തന്നെ ഉയര്‍ന്ന റെസലൂഷനുള്ള ഫോട്ടോകളും വീഡിയോകളും ഗൂഗിള്‍ ഫോട്ടോസില്‍ സൂക്ഷിക്കാന്‍ സാധിക്കുമായിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഗൂഗിള്‍ ഫോട്ടോസ് ആപ്ലിക്കേഷന്‍ നല്കിയിട്ടുള്ളതിനാല് ഫോട്ടോകളും വീഡിയോകളും ഇതിലാണ് സ്റ്റോര്‍ ചെയ്യുന്നത്. ഇതുവഴി സ്റ്റോറേജിന്റെ കാര്യത്തില്‍ വലിയ പ്രതിസന്ധിയാണ് ഗൂഗിളിനുണ്ടാകുന്നത് എന്നാണ് വിലയിരുത്തല്‍.