എളുപ്പത്തില്‍ കിടിലന്‍ കിളിക്കൂട് ഉണ്ടാക്കാം

റംസാന്‍ കാലം വീട്ടമ്മമാര്‍ക്ക് രുചികള്‍ പരീക്ഷിക്കാനുള്ള അവസരം കൂടിയാണ്. നോമ്പ് തുറക്കാന്‍ ഇന്ന് എന്ത് ഉണ്ടാക്കും എന്ന് തല പുകയ്ക്കുന്നവര്‍ക്ക് ഇതാ ഒരു ഉഗ്രന്‍ വിഭവം. മലബാറിന്റെ…

By :  Editor
Update: 2018-05-30 03:44 GMT

റംസാന്‍ കാലം വീട്ടമ്മമാര്‍ക്ക് രുചികള്‍ പരീക്ഷിക്കാനുള്ള അവസരം കൂടിയാണ്. നോമ്പ് തുറക്കാന്‍ ഇന്ന് എന്ത് ഉണ്ടാക്കും എന്ന് തല പുകയ്ക്കുന്നവര്‍ക്ക് ഇതാ ഒരു ഉഗ്രന്‍ വിഭവം. മലബാറിന്റെ സ്വന്തം കിളിക്കൂട്

ചേരുവകള്‍

ചിക്കന്‍ എല്ലില്ലാതെ ഒരു കിലോ
വലിയ ഉള്ളി അരക്കിലോ
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് രണ്ട് ടേബിള്‍സ്പൂണ്‍
പച്ചമുളക് എട്ടെണ്ണം
കറിവേപ്പില രണ്ട് ഓല
മല്ലിയില, പുതീന അരിഞ്ഞത് ഒരുപിടി
കുരുമുളകുപൊടി രണ്ടു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി രണ്ടു ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
ഉരുളക്കിഴങ്ങ് വലുത് ആറെണ്ണം
സേമിയ ആവശ്യത്തിന്
അരിപ്പൊടി രണ്ടുകപ്പ്
സണ്‍ഫ്‌ലവര്‍ ഓയില്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിക്കുക. കോഴി കഷണങ്ങളാക്കി ഉപ്പിട്ട് വേവിച്ച് മാറ്റിവെക്കുക. ഉള്ളി അരിഞ്ഞ് ഓയിലില്‍ വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. കോഴി കഷണങ്ങളാക്കിയത് ഇതില്‍ ചേര്‍ത്ത് വഴറ്റുക. മല്ലിയില, പൊതീന എന്നിവ ചേര്‍ത്തശേഷം മാറ്റിവെക്കുക.

പൊടിച്ച ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ഇതില്‍ ചേര്‍ത്ത് കുഴയ്ക്കുക. (മസാലയ്ക്ക് ഒട്ടല്‍ കിട്ടാനാണ് ഇത്). ശേഷം ഉരുളകളാക്കി മാറ്റിവെക്കുക. അരിപ്പൊടി ഉപ്പുചേര്‍ത്ത് വെള്ളത്തില്‍ കലക്കി വെക്കുക. ഉരുളകള്‍ അരിമാവില്‍ മുക്കി സേമിയയില്‍ ഉരുട്ടി ഓയിലില്‍ മുക്കിപ്പൊരിക്കുക.

Similar News