ഇന്ത്യയിലെ പ്രഥമ ദേശീയ കായിക സര്‍വകലാശാല ഇംഫാലില്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രഥമ ദേശീയ കായിക സര്‍വകലാശാലയ്ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരം. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് മേയ് 23ന് രാഷ്ട്രപതിക്കു സമര്‍പ്പിച്ചിരുന്നു. മണിപ്പൂരിലെ ഇംഫാലിലാണ് സര്‍വകാലശാല…
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രഥമ ദേശീയ കായിക സര്‍വകലാശാലയ്ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരം. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് മേയ് 23ന് രാഷ്ട്രപതിക്കു സമര്‍പ്പിച്ചിരുന്നു. മണിപ്പൂരിലെ ഇംഫാലിലാണ് സര്‍വകാലശാല സ്ഥാപിക്കുന്നത്.
ദേശീയ കായിക സര്‍വകലാശാല ബില്‍ 2017ലാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. രാജ്യത്തെ കായിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍വകലാശാലയ്ക്കു തുടക്കം കുറിക്കുന്നത്. സ്‌പോര്‍ട്‌സ് സയന്‍സ്, സ്‌പോര്‍ട്‌സ് ടെക്‌നോളജി, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്‌പോട്‌സ് കോച്ചിംഗ് തുടങ്ങിയ മേഖലകള്‍ കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനാണ് സര്‍വകലാശാല സ്ഥാപിക്കുന്നത്.
2014-15 കേന്ദ്രബജറ്റിലാണ് കായിക സര്‍വകലാശാല സ്ഥാപിക്കുന്ന വിവരം പ്രഖ്യാപിച്ചത്. ഇതിനാവശ്യമായ 325.90 ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ സമ്മതിച്ചിരുന്നു.