കാഞ്ഞങ്ങാട് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠനം ഇനി സ്മാര്‍ട്ടാകും

കാഞ്ഞങ്ങാട്: നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നുമുതല്‍ ഏഴ് വരെയുള്ള എല്ലാ ക്ലാസുകളും സ്മാര്‍ട്ടാക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഈ വര്‍ഷത്തെ എംഎല്‍എ ഫണ്ടില്‍ മൂന്നു കോടി മുടക്കി 487…

By :  Editor
Update: 2018-06-03 02:56 GMT

കാഞ്ഞങ്ങാട്: നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നുമുതല്‍ ഏഴ് വരെയുള്ള എല്ലാ ക്ലാസുകളും സ്മാര്‍ട്ടാക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഈ വര്‍ഷത്തെ എംഎല്‍എ ഫണ്ടില്‍ മൂന്നു കോടി മുടക്കി 487 ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കാന്‍ നടപടി സ്വീകരിക്കുന്നതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മടിക്കൈ, കിനാനൂര്‍കരിന്തളം പഞ്ചായത്തുകളിലെ 48 ക്ലാസ്മുറികള്‍ സ്മാര്‍ട്ടാക്കുന്നതിന് ഭരണാനുമതി ലഭിച്ച് കെല്‍ട്രോണ്‍ നടപടികള്‍ തുടങ്ങി. ഇതോടെ ഒന്നുമുതല്‍ എഴു വരെയുള്ള സര്‍ക്കാര്‍ സ്‌കൂള്‍ ക്ലാസ് മുറികള്‍ മുഴുവന്‍ സ്മാര്‍ട്ടാക്കുന്ന ആദ്യ മണ്ഡലമാകും കാഞ്ഞങ്ങാടെന്നും മന്ത്രി അവകാശപ്പെട്ടു.

Similar News