മലപ്പുറത്ത് തൊഴിലുറപ്പുപണിക്കിടെ നിധി കിട്ടി;കണ്ടെത്തിയത് മുദ്രയുള്ള സ്വർണ നാണയങ്ങളും വളയങ്ങളും

മലപ്പുറം : പൊന്മള ഗ്രാമപഞ്ചായത്തിൽ മഴക്കുഴി നിർമ്മാണത്തിനിടയിൽ നിധി കണ്ടെത്തി. വാർഡിലെ ദേശീയ തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴി നിർമ്മിക്കുന്നതിനിടയിലാണ് നിധി കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ കൂടിയാണ് പൊന്മള…

By :  Editor
Update: 2022-02-06 03:56 GMT

മലപ്പുറം : പൊന്മള ഗ്രാമപഞ്ചായത്തിൽ മഴക്കുഴി നിർമ്മാണത്തിനിടയിൽ നിധി കണ്ടെത്തി. വാർഡിലെ ദേശീയ തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴി നിർമ്മിക്കുന്നതിനിടയിലാണ് നിധി കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ കൂടിയാണ് പൊന്മള ഗ്രാമപഞ്ചായത്തിലെ മണ്ണയി സ്വദേശി പുഷ്പരാജിന്‍റെ പറമ്പിൽ നിന്നും തൊഴിലുറപ്പ് തൊഴിലാളികൾ സ്വർണ നിധി കണ്ടെത്തിയത്.

മണ്‍കലത്തിനുള്ളില്‍ ലോഹപ്പെട്ടിയില്‍ അടച്ച നിലയിലായിരുന്ന നിധി. സ്വര്‍ണനാണയങ്ങളുടെ രൂപത്തിലും മറ്റുമുള്ള പുരാതന ലോഹങ്ങളാണ് പെട്ടിയിലുള്ളത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

തൊഴിലാളികൾ ഭു ഉടമയായ പുഷ്പരാജിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് മുദ്രയുള്ള സ്വർണ നാണയങ്ങളും വളയങ്ങളും ഉരുപിടികളുമാണ് അതിൽ ഉള്ളതെന്ന് കണ്ടെത്തിയത്. ഇതോടെ വീട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ആശങ്കയിലായി. തുടർന്ന് ഉടൻ തന്നെ പഞ്ചായത്ത്, പോലീസ്, വില്ലേജ് അധികൃതരെ വിവരം അറിയിച്ചു.

https://mykerala.co.in/property/ad/

അധികൃതർ സംഭവസ്ഥലത്തെത്തി പരിശോധിച്ച ശേഷം കണ്ടെത്തിയത് സ്വർണമാണെന്ന് സ്ഥിരീകരിച്ചു.പുരാതനകാലത്തെ ഉപേക്ഷിച്ച സ്വർണമാണ് ഇവ എന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.ഏകദേശം പത്ത് പവനോളം വരുന്ന സ്വർണ്ണമാണ് കണ്ടെത്തിയത്.കണ്ടെത്തിയ സ്വർണം വില്ലേജ് ഉദ്യോഗസ്ഥരായ ബൈജു,റിയാസ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം ട്രഷറിയിലേക്ക് മാറ്റി

Tags:    

Similar News