റിഫയുടെ മരണത്തിനു പിന്നിലെ യാഥാർത്ഥ്യം എന്ത് ? മതാങ്ങളമാരോ" അതോ ഭർത്താവോ ! സത്യം വെളിയിൽ കൊണ്ടുവരാൻ ദുബായിലും പരാതി നൽകാനൊരുങ്ങി ബന്ധു

വ്‌ളോഗറും (Vlogger) ആല്‍ബം നടിയുമായ (Actress) റിഫയെ (Rifa) കഴിഞ്ഞ ദിവസം ദുബായിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഇപ്പോഴും ദുരൂഹതകൾ ബാക്കി നിൽക്കുകയാണ്. ഇന്ത്യന്‍…

By :  Editor
Update: 2022-03-04 02:34 GMT

വ്‌ളോഗറും (Vlogger) ആല്‍ബം നടിയുമായ (Actress) റിഫയെ (Rifa) കഴിഞ്ഞ ദിവസം ദുബായിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഇപ്പോഴും ദുരൂഹതകൾ ബാക്കി നിൽക്കുകയാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെ കോഴിക്കോട് ബാലുശ്ശേരി വീട്ടില്‍ വിവരം എത്തിയത്. റിഫയും മെഹ്നുവും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് റിഫയുടെ സഹോദരന്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നു. തലേന്ന് അസ്വഭ്വാവികമായി ഒന്നും സംഭവിച്ചില്ലെന്ന് മെഹ്നുവും മൊഴി നല്‍കിട്ടുണ്ടെന്ന് സുഹൃത്തുക്കളും വെളിപ്പെടുത്തുന്നു. എന്നാൽ ഇപ്പോൾ തലേ ദിവസം വരെ സോഷ്യൽ മീഡിയയിൽ സജീവമായി നിന്നിരുന്ന റിഫയുടെ അപ്രതീക്ഷിത ആത്മഹത്യയുടെ കാരണം അന്വേഷിക്കുകയാണ് ആരാധകർ.

പുലര്‍ച്ചെ 4.44ന് ഭാര്യ മരിച്ചെന്ന് അറിയിച്ച് മെഹ്നു ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റ്‌സ് ഇട്ടതാണ് വിവാദമായത്. ഇത് സുഹൃത്തുക്കളില്‍ ചിലര്‍ പങ്കുവെയ്ക്കുകയും ചെയ്തതോടെ വിഷയം കൂടുതൽ പ്രശ്നങ്ങളിലേക്കു നീങ്ങി. പിന്നാലെ ഭാര്യ മരിച്ചിട്ടും വീഡിയോ ഇട്ടത് ശരിയായില്ലെന്ന് കുറ്റപ്പെടുത്തി സുഹൃത്തുക്കളും രംഗത്തെത്തി. ഇതോടെ മെഹ്നു ഇൻസ്റ്റാ സ്റ്റാറ്റസ് റിമൂവ് ചെയ്തു. റിഫ മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മെഹ്നു സമൂഹമാധ്യമങ്ങളില്‍ സജീവമായത് വലിയ രീതിയില്‍ രോഷമുയര്‍ത്തിയിട്ടുണ്ട്. അതിനൊപ്പം സംഭവത്തിൽ ദുരൂഹതയും വർദ്ധിച്ചിട്ടുണ്ട്. മരണത്തിന് കാരണം മെഹ്നുവിന് അറിയാമെന്ന ആരോപണങ്ങളും ഇതിനിടയിൽ ഉയർന്നിരുന്നു.

റിഫയുടെ മരണം ദുരൂഹതയുയർത്തി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോൾ തന്നെ മറ്റൊരു ശ്രദ്ധേയമായ വിഷയം കൂടി ഉയർന്നുവരുന്നുണ്ട്. റിഫയും മെഹ്നുവും ചേർന്ന് ഫെബ്രുവരി 14ന് വിവാഹ വാര്‍ഷിക ദിനത്തില്‍ പുറത്തിറക്കിയ യുട്യൂബ് ആൽബവും അതിനു ലഭിച്ച കമൻ്റുകളുമാണ് ഈ വിഷയത്തിലെ ദുരൂഹത മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നത്. ഈ ആൽബവും അതിനു ലഭിച്ച കമൻ്റുകളുമാണ് റിഫയുടെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ലിപ് ലോ്ക്ക് രംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആല്‍ബത്തില്‍ മെഹ്നുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് റിഫ അഭിനയിച്ചതെന്നുള്ളതാണ് ഇതിനൊപ്പം ഉയരുന്ന മറ്റൊരു ആരോപണം. ഓൺലെെൻ ആങ്ങളമാർ കൂട്ടത്തോടെ ആൽബത്തിനു കീഴെ റിഫയെ കുറ്റപ്പെടുത്തിയിരുന്നു. ഇസ്ലാമിന് നിരക്കാത്ത പ്രവർത്തിയെന്നു വിശേഷിപ്പിച്ചും നിരവധി പേർ രംഗത്തെത്തുകയുണ്ടായി. ഈ വിമർശനങ്ങളിലുണ്ടായ മാനസിക വിഷമമാണോ റിഫയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും സംശയങ്ങളുയരുന്നുണ്ട്.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

അതിനിടെ റിഫയും മെഹനാസും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന തരത്തിലും റിപ്പോർട്ടുകൾ വരുന്നുണ്ട് .ഇൻസ്റ്റഗ്രാം വഴിയാണ് റിഫയും കാസർകോട് നീലശ്വരം സ്വദേശിയായ മെഹനാസും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായി. മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹിതരായി. എന്നാൽ ബന്ധുക്കളിൽ പലർക്കും അന്നേ വിവാഹത്തിന് എതിർപ്പായിരുന്നെന്നു ബന്ധു പറയുന്നു. ഇരുവരും തമ്മിലുള്ള വീഡിയോകളിൽ വലിയ ഐക്യമുണ്ടായിരുന്നെങ്കിലും യഥാർഥ ജീവിതം അങ്ങനെയല്ലെന്നാണു ബന്ധുക്കൾ നൽകുന്ന സൂചനകൾ. റിഫയ്ക്കു സോഷ്യൽ മീഡിയ പ്രമോഷനൽ വിഡിയോകൾ വഴി വരുമാനം ലഭിച്ചിരുന്നു. ഈ പണമെല്ലാം മെഹനാസാണ് ചെലവാക്കിയിരുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഇതേ ചൊല്ലി ഇരുവർക്കുമിടയിൽ അസ്വസ്ഥതകൾ ഉണ്ടായിരുന്നതായും പറയുന്നു. റിഫയുടെ ഫോൺ പോലും മെഹനാസിന്റെ കൈവശമായിരുന്നു എന്നാണു വിവരം.

സ്വന്തമായി വീടില്ലാത്ത റിഫയും കുടുംബവും ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. സ്വന്തമായി ഒരു വീടുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു റിഫ ദുബായിലെത്തിയത്. ഭർത്താവ് മെഹനാസിനും ജോലിയുണ്ടായിരുന്നില്ല. ജോലി കണ്ടെത്താനാണ് ഇരുവരും ചേർന്നു 3 മാസം മുൻപ് സന്ദർശക വിസയിലെത്തിയത്. ഇതിനിടയിൽ റിഫയ്ക്ക് പർദ കടയിൽ ജോലി ശരിയായി. എന്നാൽ ജോലി ശരിയാകാതിരുന്ന മെഹനാസിന്റെ വീസ കാലാവധി അവസാനിക്കാറായിരുന്നു. തുടർന്നു നാട്ടിലേക്കു മടങ്ങുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ സംസാരമുണ്ടായതായും ബന്ധുക്കൾ പറയുന്നു.

സന്ദർശക വീസ തീർന്ന മെഹനാസ് റിഫയെയും നാട്ടിലേക്കു തിരിച്ചു വരാൻ നിർബന്ധിച്ചതിന്റെ മാനസിക സമ്മർദമുണ്ടായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. മരണ ശേഷം മെഹനാസ് ഇതു വിവരിക്കുന്നതു വിഡിയോ സ്റ്റോറി ആയി പോസ്റ്റ് ചെയ്തിരുന്നെങ്കിലും പൊലീസ് ഇടപെട്ടു വിഡിയോ ഡിലീറ്റ് ചെയ്യിക്കുകയായിരുന്നു.

Post Your Business

Full View

റിഫയുടെ മരണകാരണം പുറത്തു കൊണ്ടു വരാൻ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ടു ദുബായിൽ പരാതി നൽകുമെന്ന് ബന്ധുവായ കമാൽ പറഞ്ഞു. ഒരു മാസം മുൻപാണ് റിഫ ദുബായിലേക്കു തിരിച്ചു പോയത്. നല്ല രീതിയിലാണു കാര്യങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരുന്നത് എന്താണു മരിക്കാൻ കാരണമെന്നുള്ളതു പുറത്തു വരണം. വിവാഹമൊക്കെ നല്ല രീതിയിൽ തന്നെയാണ്. ഇവിടെ അന്വേഷിച്ചിട്ടു കാര്യമില്ലെന്നു പൊലീസ് പറഞ്ഞു. കെഎംസിസിയുമായി ബന്ധപ്പെട്ട് അവിടെ പരാതി നൽകാനാണ് തീരുമാനമെന്നും കമാൽ പറഞ്ഞു.

Tags:    

Similar News