സൽമാനെ വധിക്കാൻ നാല് ലക്ഷത്തിന്റെ തോക്ക്, ഷാർപ്പ് ഷൂട്ടർ, ക്വട്ടേഷൻ നൽകിയത് ലോറന്‍സ്
ബോളിവുഡ് നടൻ സൽമാൻഖാനെ വധിക്കാൻ നേരത്തേയും കൊലപാതകിയെ ഏർപ്പെടുത്തിയിരുന്നതായി കുപ്രസിദ്ധ ഗുണ്ടാസംഘതലവൻ ലോറൻസ് ബിഷ്‌ണോയി. 2021 ൽ പോലീസ് ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യം വ്യക്തമാക്കിയത്. അന്ന്…
ബോളിവുഡ് നടൻ സൽമാൻഖാനെ വധിക്കാൻ നേരത്തേയും കൊലപാതകിയെ ഏർപ്പെടുത്തിയിരുന്നതായി കുപ്രസിദ്ധ ഗുണ്ടാസംഘതലവൻ ലോറൻസ് ബിഷ്‌ണോയി. 2021 ൽ പോലീസ് ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യം വ്യക്തമാക്കിയത്. അന്ന് ലോറൻസിനെ ചോദ്യം ചെയ്തതിന്റെ വിവരങ്ങൾ ദേശീയമാദ്ധ്യമമാണ് ഇപ്പോൾ ഈ വിവരങ്ങൾ പുറത്തുവിട്ടത്.
സൽമാൻഖാനെ ജോധ്പൂരിൽ വച്ച് കൊല്ലുമെന്നായിരുന്നു ബിഷ്ണോയി പറഞ്ഞിരുന്നത്. ബിഷ്ണോയി സമൂഹം വിശുദ്ധമൃഗങ്ങളായി കാണുന്ന മാനിനെ വേട്ടയാടിയെന്നാരോപിച്ചായിരുന്നു വധഭീഷണി.
രാജസ്ഥാൻ സ്വദേശിയായ സമ്പത്ത് നെഹ്‌റെയാണ് സൽമാഖാനെ കൊലപ്പെടുത്താനായി ലോറൻസ് ചുമതലപ്പെടുത്തിയത്.പിസ്റ്റൾ മാത്രം കൈവശമുണ്ടായിരുന്ന സമ്പത്തിനായി നാല് ലക്ഷത്തോളം രൂപയുടെ തോക്കാണ് ലോറൻസ് വാങ്ങാൻ ഏർപ്പെടുത്തിയത്. നെഹ്റയുടെ പ്രദേശവാസി തന്നെയായ ദിനേഷ് ഫുജി എന്നയാൾ വഴി ആർകെ സ്പ്രിങ് റൈഫിൾ വാങ്ങാനും സംഘം ഓർഡർ നൽകിയിരുന്നു
നേരത്തെ സൽമാൻഖാനും പിതാവ് സലീം ഖാനുമെതിരെ വധഭീഷണി ലഭിച്ചിരുന്നു. ബാന്ദ്ര ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കത്ത് മുഖാന്തരമാണ് താരത്തിനെതിരെ ഭീഷണി ലഭിച്ചത്. ‘മൂസെവാലയുടെ അവസ്ഥ തന്നെയാകും’ എന്നാണ് കത്തിൽ ഭീഷണിപ്പെടുത്തുന്നത്.
സലീം ഖാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എന്നും നടക്കാൻ പോകുന്ന പതിവുണ്ട്. അദ്ദേഹം നടത്തത്തിന് ശേഷം പതിവായി വിശ്രമിക്കാറുള്ള സ്ഥലത്ത് നിന്നും സുരക്ഷാ ഉദ്യോഗസ്ഥരാണ് കത്ത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സൽമാൻഖാന്റെയും പിതാവിന്റെയും സുരക്ഷ വർദ്ധിപ്പിച്ചിരുന്നു.