എഗ്ഗ് ടിക്ക മസാല

മുട്ട ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ടിക്ക മസാല പുഴുങ്ങിയ മുട്ടമൂന്ന് ഗരംമസാല അര ടീസ്പൂണ്‍ ചെറുനാരങ്ങാനീര് ഒരു ടേബിള്‍സ്പൂണ്‍ ജീരകം അര ടീസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ് ഒരു…

By :  Editor
Update: 2018-06-19 02:59 GMT

മുട്ട ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ടിക്ക മസാല

പുഴുങ്ങിയ മുട്ടമൂന്ന്
ഗരംമസാല അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര് ഒരു ടേബിള്‍സ്പൂണ്‍
ജീരകം അര ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
മുളകുപൊടി കാല്‍ ടീസ്പൂണ്‍
എണ്ണ ആവശ്യത്തിന്
ടിക്ക മസാല സോസിന്

തക്കാളി പ്യൂരി 500 മില്ലി
വെളുത്തുള്ളി നുറുക്കിയത് ഒരു ടീസ്പൂണ്‍
പഞ്ചസാര രണ്ട് ടീസ്പൂണ്‍
ഗരംമസാല ഒരു ടീസ്പൂണ്‍
ഹെവി ക്രീം 75 മില്ലി
കശുവണ്ടി പേസ്റ്റ് രണ്ട് ടേബിള്‍സ്പൂണ്‍
മല്ലിയില നുറുക്കിയത് മൂന്ന് ടേബിള്‍സ്പൂണ്‍
മുളകുപൊടി അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം

മുട്ടയില്‍ ചെറുതായി വരയുക. ഇനി ഗരംമസാല, ചെറുനാരങ്ങാനീര്, ജീരകം, വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി എന്നിവ നന്നായി യോജിപ്പിച്ച് മുട്ടയില്‍ പുരട്ടുക. ഇനി അല്‍പനേരം മാറ്റിവെക്കുക. പാനില്‍ രണ്ട് ടേബിള്‍സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാവുമ്‌ബോള്‍, പുഴുങ്ങിയ മുട്ടയിട്ട് ഫ്രൈ ചെയ്യുക. എല്ലാ വശവും ബ്രൗണ്‍ ആവുമ്‌ബോള്‍ ഒരു പ്ലേറ്റിലേക്ക് മാറ്റുക.

പാന്‍ വൃത്തിയാക്കിയിട്ട് ഒരു ടേബിള്‍സ്പൂണ്‍ എണ്ണയൊഴിക്കുക. അതിലേക്ക് ഗരംമസാല, പഞ്ചസാര, കശുവണ്ടി പേസ്റ്റ് എന്നിവ ചേര്‍ത്ത് ഒരു മിനുട്ട് ഇളക്കിവേവിക്കുക. അതില്‍ ഒരു കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത തക്കാളി പ്യൂരി ഒഴിച്ച് യോജിപ്പിച്ച് നന്നായി ഇളക്കുക. തിളയ്ക്കുമ്‌ബോള്‍, അടച്ചുവെച്ച് 20 മിനുട്ട് മിതമായ തീയില്‍ വേവിക്കുക. സോസ് നല്ല കട്ടിയാവുമ്‌ബോള്‍ മുളകുപൊടിയും ക്രീമും ഉപ്പും ചേര്‍ക്കാം. ശേഷം മുട്ട പകുതിയായി മുറിച്ചതോ മുഴുവനായോ ഇട്ട് മൂന്ന് മിനുട്ട് വേവിക്കുക. മല്ലിയില ഉപയോഗിച്ച് അലങ്കരിക്കാം.

Similar News